HOME
DETAILS

റെസിഡൻസി, തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21477 പേർ

  
Web Desk
February 09, 2025 | 3:27 PM

Saudi Arabia Arrests 21477 for Residency Labor Violations in One Week

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ച്ചയ്ക്കിടയിൽ 21477 പേരെ അറസ്റ്റ് ചെയ്തതായി സഊദി അധികൃതർ വ്യക്തമാക്കി. 2025 ജനുവരി 30 മുതൽ 2025 ഫെബ്രുവരി 5 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തത്.

2025 ഫെബ്രുവരി 8-നാണ് സഊദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 13638 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് അറസ്റ്റിലായപ്പോൾ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 3176 പേരെ അറസ്റ്റ് ചെയ്തു. 4663 പേരെയാണ് അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് അറസ്റ്റ് ചെയ്തത്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സഊദി നേരത്തെ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ നടത്തിവരികയാണ്.

പൊതുജനങ്ങൾക്ക് ഇത്തരം വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സഊദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാം.

2025 ജനുവരി 23 മുതൽ ജനുവരി 29 വരെയുള്ള കാലയളവിലും രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 21564 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ അധികം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി നേരത്തെ സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Saudi authorities have apprehended 21,477 individuals in a single week for violating residency and labor laws, as part of the kingdom's ongoing efforts to regulate its labor market and enforce immigration laws.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  10 days ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  10 days ago
No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  10 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  10 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  10 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  10 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  10 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  10 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  10 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  10 days ago