ദുബൈ സർക്കാർ മേഖലയിൽ നാളെ വർക്ക് ഫ്രം ഹോം
ദുബൈ:ദുബൈയിലെ സർക്കാർ മേഖലയിൽ 2024 മെയ് 3-ന് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുന്നതിന് ദുബൈ സർക്കാർ തീരുമാനിച്ചു.
#Dubai Government announces remote working for all its entities on Thursday and Friday, 2 and 3 May 2024, due to weather conditions, except for roles that require on-site presence. The government also urges the private sector to adopt remote working on these days. pic.twitter.com/cdN2PPpJ4C
— Dubai Media Office (@DXBMediaOffice) May 1, 2024
ഈ തീരുമാനം അനുസരിച്ച് ദുബൈയിലെ എല്ലാ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്കും (ജീവനക്കാർ ഓഫീസുകളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാനാകാത്ത പദവികളിൽ ഒഴികെ) 2024 , മെയ് 3, വെള്ളിയാഴ്ച്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിൽ കഴിയുന്നതും റിമോട്ട് വർക്കിങ്ങ് നടപ്പിലാക്കാൻ അധികൃതർ ആഹ്വാനം ചെയ്‌തിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."