HOME
DETAILS

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്

  
Web Desk
February 17, 2026 | 1:30 PM

vd satheesan slams kerala government over sabarimala nava kerala survey

പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിലും നവകേരള സർവേയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയു​ഗ യാത്രയുടെ ഭാ​ഗമായി പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല, തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ വിഷയത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. യുവതി പ്രവേശനത്തിന് അനുകൂലമായി മുൻപ് കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ് യു.ഡി.എഫ് നയം. മുൻപ് രണ്ട് യുവതികളെ മലകയറ്റിയത് സർക്കാരും പൊലിസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 

നവകേരള സർവേയുടെ പേരിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നൽകാൻ ശ്രമിച്ചത് ഖജനാവിലെ പണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർവേ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. സർവേയ്ക്കായി പണം ചിലവാക്കിയിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കണമെന്നാണ് കോടതി ഉത്തരവ് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർക്കാർ സർവേ നടത്തേണ്ടതെന്നും സതീശൻ പരിഹസിച്ചു. 

Opposition leader VD Satheesan has criticized the Kerala government for its handling of the Sabarimala issue and alleged corruption in the Nava Kerala Survey. Speaking at a press conference in Palakkad, Satheesan questioned the government's stance on women's entry to Sabarimala and accused them of using public funds for political gain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  a day ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  a day ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  a day ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  a day ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  a day ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  a day ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  a day ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  a day ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  a day ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  a day ago