HOME
DETAILS

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

  
February 17, 2026 | 11:57 AM

illegal gold mining in devala hills tamil nadu officials launch crackdown

എടക്കര: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുതിച്ചുയർന്നതോടെ നീലഗിരിയിലെ ദേവാല മലനിരകളിൽ അനധികൃത സ്വർണ്ണ ഖനനം വ്യാപകമാകുന്നു. ദേവാല കാട്ടിമറ്റം ഭാഗത്ത് കാടിനുള്ളിൽ തുരങ്കങ്ങൾ നിർമിച്ച് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന സംഘങ്ങൾ സജീവമായതോടെ തമിഴ്‌നാട് റവന്യൂ-വനം വകുപ്പുകൾ നടപടി ശക്തമാക്കി.

കണ്ടെത്തൽ ഇങ്ങനെ

ഗുഡല്ലൂർ ആർ.ഡി.ഒ ഗുണശേഖരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥ സംഘം പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്വകാര്യ എസ്റ്റേറ്റിനോട് ചേർന്നുള്ള വനമേഖലയിൽ നൂറോളം തുരങ്കങ്ങളാണ് ഖനനത്തിനായി നിർമിച്ചിട്ടുള്ളത്. ഇതിൽ പലതും വർഷങ്ങളായി സജീവമാണ്. നിലവിൽ ഈ തുരങ്കങ്ങൾ മണ്ണിട്ട് നികത്താനും കുറ്റവാളികളെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു.

ബ്രിട്ടീഷ് കാലം തൊട്ടുള്ള ചരിത്രം

1831-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ദേവാല, പന്തല്ലൂർ ഭാഗങ്ങളിൽ 'ആൽഫ ഗോൾഡ് മൈനിങ്' കമ്പനി ശാസ്ത്രീയമായി ഖനനം ആരംഭിച്ചത്. എന്നാൽ സ്വർണ്ണം ശുദ്ധീകരിച്ചെടുക്കാൻ ഭീമമായ തുക ചിലവാകുമെന്ന് കണ്ടതോടെ 1893-ൽ അവർ ഈ പദ്ധതി ഉപേക്ഷിച്ചു. അന്ന് കമ്പനി അടച്ചുപൂട്ടിയ വമ്പൻ തുരങ്കങ്ങൾ പിന്നീട് പ്രദേശവാസികൾ തുറക്കുകയും അവിടെ അനധികൃത ഖനനം തുടരുകയുമായിരുന്നു.

വൻ സംഘങ്ങൾ സജീവം

തദ്ദേശവാസികൾക്ക് പുറമേ കേരളത്തിൽ നിന്നുള്ളവരും ഖനനത്തിനായി ഇവിടെ എത്തുന്നുണ്ട്. ഖനനത്തിന് സമാന്തരമായ ഒരു സംവിധാനം തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

  • തുരങ്ക ശൃംഖല: കാടിനുള്ളിൽ ആരും കാണാത്ത വിധം നൂറുകണക്കിന് തുരങ്കങ്ങൾ.
  • മില്ലുകൾ: തുരങ്കങ്ങളിൽ നിന്ന് ശേഖരിക്കുന്ന മണ്ണും കല്ലും പൊടിച്ചു കൊടുക്കുന്നതിനായി ദേവാല, നാടുകാണി ഭാഗങ്ങളിൽ രഹസ്യമായി മില്ലുകൾ പ്രവർത്തിക്കുന്നു.
  • സ്വർണ്ണം വേർതിരിക്കൽ: മില്ലുകളിൽ നിന്ന് പൊടിച്ചെടുത്ത മണ്ണിൽ നിന്ന് രാസവസ്തുക്കൾ ഉപയോഗിച്ച് സ്വർണ്ണം വേർതിരിച്ചെടുക്കുന്നു.

മരണക്കെണിയാകുന്ന തുരങ്കങ്ങൾ

അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലാണ് ഇവിടെ ഖനനം നടക്കുന്നത്. ശ്വാസം കിട്ടാതെയും തുരങ്കങ്ങൾക്കുള്ളിൽ മണ്ണിടിഞ്ഞു വീണും ഒട്ടേറെപ്പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ഖനനവും മരണങ്ങളും അനധികൃതമായതിനാൽ പലപ്പോഴും ഈ വിവരങ്ങൾ പുറംലോകം അറിയാറില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  9 hours ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  9 hours ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  10 hours ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  10 hours ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  10 hours ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  10 hours ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  10 hours ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  11 hours ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  11 hours ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  11 hours ago