കുറവിലങ്ങാട് വൈദ്യുതിഭവന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 6 ന്
കുറവിലങ്ങാട്: കെ.എസ്.ഇ.ബി.സബ്ഡിവിഷന്റേയും, സെക്ഷന്റേയും വിവിധ ഓഫീസുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുറവിലങ്ങാട് വൈദ്യുതഭവന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6 ന് വൈകുന്നേരം 5 മണിയ്ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കുറവിലങ്ങാട് കോഴായിലുള്ള 66 കെ.വി. സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കെ.എസ്.ഇ.ബി. വക സ്ഥലത്താണ് ഓഫീസ് സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ.
നടത്തിയ പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് കുറവിലങ്ങാട് കേന്ദ്രമായി വൈദ്യുതി ഭവന്‍ അനുവദിച്ചത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഇക്കാര്യത്തില്‍ അനുകൂലനടപടി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുപയോഗിച്ച് നൂതന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. മോന്‍സ് ജോസഫ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചതിനെ തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഗുണഭോക്താക്കള്‍ക്കും കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കും ഏറ്റവും സൗകര്യപ്രദമായ വിധത്തിലാണ് പുതിയ ഓഫീസ് സംജാതമായിരിക്കുന്നത്.
കുറവിലങ്ങാട് വൈദ്യുതഭവന്റെ നിര്‍മ്മാണ പുരോഗതി മോന്‍സ് ജോസഫ് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യന്‍, മുന്‍ പി.എസ്.സി. അംഗം എം.എസ്.ജോസ്, വാര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് ജി. ചെന്നേലി, കെ.എസ്.ഇ.ബി. എ.ഇ.മാരായ എം.റ്റി. അജിത്കുമാര്‍, രോഹിണി, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായ എ.പി. പ്രകാശ്, ജോസ് എബ്രഹാം, റ്റി.ഡി. സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
കുറവിലങ്ങാട് വൈദ്യുതഭവന്‍ ഉദ്ഘാടന ചടങ്ങ് വിജയപ്പിക്കുന്നതിന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി കെ.എസ്.ഇ.ബി. വൈക്കം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."