നീറ്റ് യുജി 2024; അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട സുപ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ
നീറ്റ് യു.ജി 2024 (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്) അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മേയ് അഞ്ചിന് ഉച്ചയ്ക്ക് 2 മുതല്‍ 5.20 വരെയാണ് പരീക്ഷ നടക്കുന്നത്. neet.ntaonline.in അല്ലെങ്കില്‍ exams.nta.ac.in/NEET എന്നീ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുക..
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം
1. ഔദ്യോഗിക വെബ്‌സൈറ്റായ neet.ntaonline.in/exans.nta.ac.in/NEET സന്ദര്‍ശിക്കുക.
2. ഹോം പേജില്‍ കാണുന്ന NEET UG 2024 Admit Card എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
3. തുടര്‍ന്ന് ലഭ്യമാവുന്ന ലോഗിന്‍ വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി, സെക്യൂരിറ്റി പിന്‍ എന്നിവ എന്റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുക.
4. ഡൗണ്‍ലോഡ് ചെയ്ത് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റ് എടുക്കുക.
ഒന്നിലധികം കോപ്പികള്‍ എടുത്ത് കൈവശം വെക്കുന്നത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
പേര്, അഡ്മിഷന്‍ നമ്പര്‍, പരീക്ഷ കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അഡ്മിറ്റ് കാര്‍ഡ്. ഇതിനൊപ്പം ഉള്ള പേജുകളില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോമും പരീക്ഷ ഹാളില്‍ എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുമുണ്ട്.
അഡ്മിറ്റ് കാര്‍ഡില്‍ ഫോട്ടോ ഒട്ടിക്കുകയും, ഇടത് തള്ളവിരല്‍ അടയാളം പതിപ്പിക്കുകയും ചെയ്യണം. ഇന്‍വിജിലേറ്ററുടെ സാന്നിധ്യത്തിലാണ് ഒപ്പ് രേഖപ്പെടുത്തേണ്ടത്. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നേരത്തെ പൂരിപ്പിച്ച് അഡ്മിറ്റ് കാര്‍ഡിനൊപ്പം പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകണം.
പ്രധാന നിര്‍ദേശങ്ങള്‍
1. പരീക്ഷ സെന്ററില്‍ എത്താനുള്ള സമയ കൃത്യമായി പാലിക്കണം.
2. 1.30ന് പരീക്ഷ സെന്ററിന്റെ ഗേറ്റ് അടയ്ക്കും. അതിന് ശേഷം വിദ്യാര്‍ഥിയെ സെന്ററിലേക്ക് കടത്തിവിടില്ല. അതിനാല്‍ സമയനിഷ്ഠ പാലിക്കുക.
3. ഷെഡ്യുള്‍ അനുസരിച്ച് 5.20ന് പരീക്ഷ അവസാനിച്ച് വിദ്യാര്‍ഥികള്‍ അവരുടെ ഒ.എം.ആര്‍ ഷീറ്റുകള്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് കൈമാറണം.
4. അഡ്മിറ്റ് കാര്‍ഡിനൊപ്പം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. (പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ). കൂടാതെ പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും കൈവശം വെക്കണം.
ഡ്രസ് കോഡ്
ഇളംകളര്‍ പാന്റ്‌സും, ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് അഭിലഷണീയം. മെറ്റല്‍ ഘടിപ്പിച്ചതുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം. ഷൂസ്/ കാല്‍ മുഴുവനായി മറയുന്ന പാദരക്ഷ എന്നിവ ഒഴിവാക്കണം. സാന്‍ഡല്‍/ സ്ലിപ്പര്‍ ഉപയോഗിക്കാം. തലയില്‍ ഉപയോഗിക്കുന്ന ക്ലിപ്പ് ഉല്‍പ്പെടയുള്ള വസ്തുക്കള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വ്യക്തമായി വായിച്ച് മനസിലാക്കുക. സുതാര്യമായ കുപ്പിയില്‍ കുടിവെള്ളം കൊണ്ടുപോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."