HOME
DETAILS
MAL
ലൈംഗികാതിക്രമ കേസ്: എച്ച്.ഡി രേവണ്ണ കസ്റ്റഡിയില്‍
May 04 2024 | 14:05 PM
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച് ഡി.രേവണ്ണ കസ്റ്റഡിയില്‍. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എഡിജിപി വി.കെ സിങ്ങിന്റെ
നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രേവണ്ണയെ പിടികൂടിയത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി.
എച്ച് ഡി രേവണ്ണ കഴിഞ്ഞ ദിവസം സെക്ഷന്‍സ് കോടതിയില്‍ മുന്‍ കൂര് ജാമ്യപേക്ഷ നല്‍കിയിരുന്നു. അറസ്റ്റ് ചെയ്താലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നിലവില്‍ ചുമത്തിയതെന്ന് അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെ ഹര്‍ജി പിന്‍വലിക്കാന്‍ രേവണ്ണയോട് ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."