കുടിയേറ്റക്കാരെ വെറുക്കുന്ന അപരവിദ്വേഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യയുണ്ടെന്ന് ജോ ബൈഡന്‍; രാജ്യത്തിന് അപരരോട് തുറന്ന സമീപനമെന്ന് ജയശങ്കര്‍
വിദേശികളെയും കുടിയേറ്റക്കാരെയും വെറുക്കുന്ന അപര വിദ്വേഷമാണ് ഇന്ത്യക്കെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ സാമ്പത്തിക രംഗം വളര്‍ന്നുകൊണ്ടിരിക്കുന്നതിന് കാരണം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതാണെന്നും ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍, ചൈന, ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നിവിങ്ങളിലെല്ലാം സാമ്പത്തിക രംഗം സ്തംഭനാവസ്ഥയിലാണ്. കാരണം അവര്‍ക്കെല്ലാം വിദേശികളെ പേടിയാണ്. കുടിയേറ്റക്കാരെയൊന്നും അവര്‍ക്ക് വേണ്ട. എന്നാല്‍ നമ്മുടെ ശക്തി കുടിയേറ്റക്കാരാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് അദ്ദേഹം ഇന്ത്യയടക്കമുള്ള രാജ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍, സംഭവം വിവാദമായതോടെ കുടിയറ്റവുമായി ബന്ധപെട്ടാണ് പ്രസിഡന്റിന്റെ പ്രതികരണമെന്ന വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. എന്നാല്‍, അമേരിക്കയുടെ അപര വിദ്വേഷ പ്രസ്താവനക്കെതിരെ ഇന്ത്യ രംഗത്തെത്തി. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടേത് എപ്പോഴും തുറന്ന സമീപനമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു. വ്യത്യസ്ഥ സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ എപ്പോഴൂം സ്വാഗതമരുളിയിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."