കേന്ദ്ര- കേരള സര്‍ക്കാര്‍ സ്ഥിര ജോലികള്‍; നിരവധി ഒഴിവുകള്‍; ഈയാഴ്ച്ച അപേക്ഷിക്കാവുന്നവ
കേരള സര്‍ക്കാരിന് കീഴിലും, കേന്ദ്ര സര്‍ക്കാരിന് കീഴിലുമായി നിരവധി തൊഴില്‍ റിക്രൂട്ട്‌മെന്റുകളാണ് വന്നിട്ടുള്ളത്. ഈ ആഴ്ച്ച അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട പോസ്റ്റുകള്‍ ഏതെക്കെയാണെന്ന് നോക്കാം. യോഗ്യത മാനദണ്ഡങ്ങള്‍ കൃത്യമായി മനസിലാക്കി ഓരോ തസ്തികകള്‍ക്കും തന്നിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അപേക്ഷ നല്‍കുക. വിശദ വിവരങ്ങള്‍ ചുവടെ,
1. കേരളത്തില്‍ ഫാക്ടില്‍ ജോലി
അപ്രന്റീസ് ട്രെയിനി റിക്രൂട്ട്‌മെന്റ് ആണ് നടക്കുന്നത്.
ഒഴിവുകള്‍ 98
വിവിധ ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം.
അവസാന തീയതി: 20-05-2024
കൂടുതല്‍ വിവരങ്ങള്‍ക്ക്: click here
2. ഇന്ത്യന്‍ നേവി അഗ്നിവീര്‍- SSR
ഇന്ത്യന്‍ പ്രതിരോധ വകുപ്പിന് കീഴില്‍ നേവിയിലേക്ക് അഗ്നിവീര്‍ SSR റിക്രൂട്ട്‌മെന്റ്.
300 ഓളം ഒഴിവുകളുണ്ട്.
പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. (സയന്‍സ് ഒരു വിഷയമായി പഠിച്ചിരിക്കണം)
അവസാന തീയതി : മേയ് 27
കൂടുതല്‍ വിവരങ്ങള്‍ക്ക്: click here
3. ഐ.എസ്.ആര്‍.ഒ വിഎസ്എസ് സി റിക്രൂട്ട്‌മെന്റ്
ഐ.എസ്.ആര്‍.ഒക്ക് കീഴില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് അവസരം.
ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്‌നീഷ്യന്‍ അപ്രന്റീസ് പോസ്റ്റില്‍ ആകെ 99 ഒഴിവുകള്‍.
ബന്ധപ്പെട്ട മേഖലിയില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.
അപേക്ഷ നല്‍കേണ്ട അവസാന തീയതി: മേയ് 8
കൂടുതല്‍ വിവരങ്ങള്‍ക്ക്: click here
4. ഇന്ത്യന്‍ നേവി അഗ്നിവീര്‍ MR
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ നേവിയിലേക്ക് വീണ്ടുമൊരു അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ്.
500 ഓളം ഒഴിവുകളിലേക്കാണ് അവസരം.
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം.
അവസാന തീയതി: മേയ് 27
കൂടുതല്‍ വിവരങ്ങള്‍ക്ക്: click here
5. കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ്
കേരള സര്‍ക്കാരിന് കീഴില്‍ കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നേരിട്ടുള്ള നിയമനം.
ആകെ 32 ഒഴിവുകള്‍.
നിയമത്തില്‍ ബിരുദമാണ് യോഗ്യത.
അപേക്ഷയുടെ അവസാന തീയതി: മേയ് 29.
കൂടുതല്‍ വിവരങ്ങള്‍ക്ക്: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."