HOME
DETAILS

പാലക്കാട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസ്

  
May 07, 2024 | 2:53 AM

palakkad train hits elephant and death case against loco pilot

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് തിരുവനന്തപുരം - ചെന്നൈ മെയിൽ ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിൻ്റെ വേഗത അപകടത്തിന് ഇടയാക്കിയെന്ന പ്രാഥമിക നി​ഗമനത്തിലാണ് കേസെടുത്തത്. രാത്രി 12 മണിയോടെയാണ് അപകടം. 

ആനയുടെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെ ഈ ആന ചരിഞ്ഞിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം: തായ് പോ തീപിടിത്തത്തിൽ മരണം 94 ആയി; 200-ൽ അധികം പേരെ കാണാനില്ല, നടുങ്ങി ഹോങ്കോങ്

International
  •  7 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ

crime
  •  7 days ago
No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  7 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  7 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  7 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  7 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  7 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  7 days ago