തീപ്പിടിത്തം: അട്ടിമറി സംശയം, അന്വേഷണം തുടങ്ങി
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ വന്‍ തീപ്പിടിത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് സംശയം.
ഫയര്‍ ഫോഴ്‌സ് അടക്കം സുരക്ഷാ ഏജന്‍സികള്‍ തീപ്പിടിത്ത കാരണം ഇന്നലെ പരിശോധിച്ചു. കൂടാതെ ഫയര്‍ഫോഴ്‌സ് ഡിവിഷന്‍ ഓഫിസര്‍ നൗഷാദിന്റെ നേത്വത്തിലുള്ള അന്വേഷണവും തുടങ്ങി. എങ്ങനെയാണ് തീ പടര്‍ന്നത് എന്നതാകും ഫയര്‍ഫോഴ്‌സ് അന്വേഷിക്കുക. അതീവ സുരക്ഷാ മേഖലയായതിനാല്‍ അവിടെ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസും അന്വേഷണം നടത്തുന്നുണ്ട്.
അതീവ സുരക്ഷാ മേഖലയിലുണ്ടായ തീപ്പിടിത്തം അധികാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പദ്മനാഭ സ്വാമിക്ഷേത്രത്തിലേക്ക് തീ പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് അധികൃതര്‍ കാട്ടിയത്. ക്ഷേത്രത്തിലേക്കും രാജധാനി മന്ദിരത്തിലെ മറ്റു സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. അതൊഴിവാക്കാനായതിന്റെ ആശ്വാസത്തിലാണ് പൊലിസും ഫയര്‍ഫോഴ്‌സും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."