HOME
DETAILS

വെസ്റ്റ് നൈല്‍ പനി; അറിയേണ്ടതെല്ലാം

  
May 07, 2024 | 1:25 PM

westnail-fever-moredetails-latestinfo

കേരളത്തില്‍ വീണ്ടും വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കോഴിക്കോട്,മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പുണ്ട്. ആരോഗ്യകാര്യങ്ങളില്‍ അതീവ ജാഗ്രത വേണം. കൊതുകിലൂടെ പടരുന്ന ഈ രോഗത്തെക്കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

എന്താണ് വെസ്റ്റ് നൈല്‍ പനി?

ക്യൂലക്‌സ് എന്ന കൊതുക് പരത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. പക്ഷികളിലും ഈ രോഗബാധ കാണാറുണ്ട്. ഈ രോഗബാധ മനുഷ്യരില്‍ മാരകമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് പറപ്പെടുന്നത്. 1937ല്‍ ഉഗാണ്ടയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായി 2011ലാണ് രോഗം സ്ഥിരീകരിച്ചത്. 2019ല്‍ മലപ്പുറത്ത് ആറ് വയസുകാരന്‍ വെസ്റ്റ് നൈല്‍ ബാധിച്ച് മരണപ്പെട്ടിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പൊതുവെ ഈ രോഗം പടരില്ല. എന്നാല്‍ പക്ഷികള്‍ക്കും മൃഗങ്ങളെയുമൊക്കെ കൊതുക് കടിക്കും.

ലക്ഷണങ്ങള്‍ 

കടുത്ത തലവേദന, പനി, കഴുത്ത് വേദന, തലകറക്കം, ഓര്‍മ്മ നഷ്ടപ്പെടുക എന്നിവയെല്ലാം വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങളാണ്. എല്ലാ പ്രായകാര്‍ക്കും ഈ രോഗം പിടിപ്പെടാം. ചിലര്‍ക്ക് ഛര്‍ദ്ദിലും ഉണ്ടാകാറുണ്ട്. തലച്ചോറിനെ ബാധിക്കുന്നത് മൂലം ചിലര്‍ക്ക് ബോധക്ഷയവും മരണവും വരെ സംഭവിക്കാറുണ്ട്. ജപ്പാന ജ്വരത്തെ അപേക്ഷിച്ച് മരണ സംഖ്യ വളരെ കുറവാണ്.

പ്രതിരോധിക്കാം

  • രോഗം വരാതിരിക്കാന്‍ കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുന്നതിലൂടെ കൊതുകിന്റെ വ്യാപനം കുറയ്ക്കാം.
  • രാത്രി കടിക്കുന്ന കൊതുകുകളാണ് പൊതുവെ ഈ രോഗം പടര്‍ത്തുന്നത്.അതുകൊണ്ട് കിടക്കുമ്പോള്‍ കൊതുക് വലകള്‍ ഉപയോഗിക്കുക.
  • കൊതുകിനെ തുരത്തുന്ന ലേപനങ്ങള്‍ പുരട്ടുക.
  • കൊതുക് നശീകരണ ഉപകരണങ്ങള്‍ ഉപയോഗിക്കുക 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

സൗജന്യ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  4 days ago
No Image

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ 17-കാരി മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  4 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  4 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  4 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  4 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  4 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  4 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  4 days ago