HOME
DETAILS
MAL
സരസ് മേള: ഹെല്‍പ്പ് ഡെസ്ക് തുടങ്ങി
backup
August 29 2016 | 19:08 PM
കൊല്ലം: സരസ്മേളയോടനുബന്ധിച്ച് ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. റെയില്‍വേ സ്റ്റേഷന്, കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ഹെല്‍പ്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. സരസ്മേളയില്‍ പങ്കെടുക്കുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സംരംഭകരെയും പ്രദര്‍ശനത്തിനും വിപണത്തിനുമായി അവര്‍ കൊണ്ടുവരുന്ന ഉല്പന്നങ്ങളും ഹെല്‍പ്പ് ഡെസ്കിന്റെ സഹായത്തോടെ വേദിയിലെത്തിക്കും. കൂടാതെ സരസ്മേളയെ സംബന്ധിച്ച വിശദ വിവരങ്ങളും ലഭ്യമാകും. റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം റെയില്‍വേ ഡെപ്യൂട്ടി സ്റ്റേഷന് മാനേജര്‍ എന്‍.കെ സൂരാജ് നിര്‍വഹിച്ചു. നഗരസഭാ സ്ഥിരം സമിതി ഗീതാകുമാരി എസ് അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."