പിരിച്ചുവിട്ട പ്രഥമാധ്യാപികയെ വീണ്ടും നിയമിച്ചു; പ്രതിഷേധം
കരുനാഗപ്പള്ളി: സ്കൂളില്‍ നിന്ന് പിരിച്ചു വിട്ട പ്രഥമാധ്യാപികയെ വീണ്ടും നിയമിച്ചതിനെതിരെ സ്കൂള്‍ സംരക്ഷണ സമിതിയും പി.ടി.എയും പ്രതിഷേധിച്ചു.
അല്‍സയ്യിദ് സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന ബുഷ്റയെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. രക്ഷിതാക്കളുടേയും ജീവനക്കാരുടേയും നാട്ടുകാരുടേയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പിരിച്ചു വിട്ടത്.
ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്കൂള്‍ മാനേജര്‍ വീണ്ടും ബുഷ്റയെ നിയമിച്ചത്. ഇതില്‍ പ്രതിഷേധവുമായി സ്കൂള്‍ സംരക്ഷണസമിതിയും, പി.ടി.എ.യും രംഗത്തിറങ്ങി.കഴിഞ്ഞ ദിവസം രാവിലെ 10.30 ന് ഇവര്‍ വീണ്ടും സ്കൂള്‍ ഓഫിസിലേക്ക് എത്തിയപ്പോള്‍ നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായെത്തി.
അധ്യാപികക്കെതിരേയുള്ള പരാതികളില്‍ പരിഹാരം കാണാത്ത സ്ഥിതിയ്ക്ക് ഇവരെ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്നും രക്ഷിതാക്കളോടും അധ്യാപകരോടും നാട്ടുകാരോടും മോശമായി പെരുമാറുന്ന ഇവരെ മാറ്റണമെന്നും പി.ടി.എ.പ്രസിഡന്റ് ഇ.നിസ്സാമും, സ്കൂള്‍ സംരക്ഷണ സമിതി സെക്രട്ടറി അശോകനും ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും, ഉന്നതാധികാരികള്‍ക്കും പരാതി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."