HOME
DETAILS
MAL
കഴക്കൂട്ടത്ത് ഗുണ്ടയുടെ ആക്രമണത്തില്‍ വീട് കത്തി നശിച്ചു
Web Desk
May 11 2024 | 03:05 AM
തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്റ്റാലന് എന്നയാളുടെ വീടിന് തീയിട്ട് ഗുണ്ടയുടെ ആക്രമണം. കല്‍പ്പന കോളനിയില്‍ താമസിക്കുന്ന സ്റ്റാലന്റെ വീടാണ് അഗ്നിക്കിരയാക്കിയത്. നിരവധി കേസുകളിലെ പ്രതിയായ രതീഷാണ് തീയിട്ടത്. ഇയാള്‍ക്കെതിരേ കഴക്കൂട്ടം, കഠിനകുളം എന്നീ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുമുണ്ട്.
ഇയാള്‍ വീട് കയറി ആക്രമിച്ചതിന് കേസ് കൊടുത്തതിനുള്ള വൈരാഗ്യമാണ് സ്റ്റാലന്റെ വീടിന് തീയിടാന്‍ കാരണമെന്നാണ് പോലിസ് പറയുന്നത്. ജയിലിലായിരുന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ഉടനെയാണ് വീടിന് തീയിട്ടത്. വീട് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."