HOME
DETAILS

ഒരു മതപണ്ഡിതന്‍ നടത്തിയ നിസ്‌കാരം എങ്ങനെയാണ് ആക്ഷേപകരമാവുന്നതെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കണം 

  
Web Desk
May 13 2024 | 12:05 PM

rmp-hariharanstatement-against-umarfauzymukkam-latestinfo

കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുടെ വേദിയില്‍ മുക്കം ഉമ്മര്‍ഫൈസി നിസ്‌കരിച്ചതിനെ അധിക്ഷേപിച്ചും അതിന് വേദിയൊരുക്കിക്കൊടുത്തുവെന്ന് പറഞ്ഞ് സംഘാടകരെ പരിഹസിച്ചും വടകരയിലെ യു.ഡി.എഫ് പൊതുയോഗത്തില്‍ ആര്‍.എം.പി നേതാവ് ഹരിഹരന്‍ നടത്തിയ പ്രസ്താവന യു.ഡി.എഫിന്റെ നിലപാടാണോയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കണമെന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘാടകസമിതി.

2023 നവംബര്‍ 11നാണ് കോഴിക്കോട് ട്രേഡ്‌സെന്ററില്‍ ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കെതിരെയും പലസ്തീന്‍ ജനതയുടെ  ചെറുത്തുനില്‍പിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലി നടന്നത്. 

അത്തരമൊരു വേദിയില്‍ ഒരു മതപണ്ഡിതന്‍ നടത്തിയ നിസ്‌കാരം എങ്ങനെയാണ് ആക്ഷേപകരമാവുന്നതെന്ന് പ്രതിപക്ഷനേതാവ് മതനിരപേക്ഷ സമൂഹത്തോട് വിശദീകരിക്കാന്‍ ബാധ്യസ്തനാണെന്ന് ഐക്യദാര്‍ഢ്യറാലി സംഘാടക സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

കോഴിക്കോട് നടന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയെ അന്നേദിവസം തന്നെ ഇതുപോലെ വിമര്‍ശിച്ചത് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനായിരുന്നു. അതേ സ്വരത്തിലും ശൈലിയിലുമാണ് ആര്‍.എം.പി നേതാവ്, പ്രതിപക്ഷനേതാവും മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഇരിക്കുന്ന വേദിയില്‍ നിസ്‌കാരത്തെയും ഉമ്മര്‍ഫൈസിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചത്. അവരത് തടഞ്ഞില്ലെന്നു മാത്രമല്ല വേദിയില്‍ അതൊക്കെ രസിച്ചിരിക്കുകയായിരുന്നുവെന്നത് അത്യന്തം അപലപനീയമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. 

വടകരയിലെ യു.ഡി.എഫ് സമ്മേളനത്തില സ്ത്രീവിരുദ്ധവും ന്യൂനപക്ഷവിരുദ്ധവുമായ അധിക്ഷേപവര്‍ഷങ്ങളുടെ വേദിയാക്കിയതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് പ്രതിപക്ഷനേതാവിന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും ഐക്യദാര്‍ഢ്യറാലി സംഘാടകസമിതി ചൂണ്ടിക്കാട്ടി. 

സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റും രംഗത്തെത്തി. മുക്കം ഉമ്മര്‍ ഫൈസി നടത്തിയ നിസ്‌കാരത്തെ ആക്ഷേപിക്കുകയും ആര്‍എസ്എസിന് ചേര്‍ന്ന വിധം കളിയാക്കുകയും ചെയ്ത ആര്‍എംപി നേതാവിന്റെ നിലപാടിനെക്കുറിച്ച് വേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമും നിലപാട് വ്യക്തമാക്കണമെന്ന് ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  19 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  19 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  19 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  19 days ago