ഗോവ...... പോകാം
ടൂര്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ മനസിലേക്ക് ആദ്യമെത്തുന്ന പേരുകളിലൊന്നാണ് ഗോവ. എത്ര കണ്ടാലും മതിവരാത്ത മായിക കാഴ്ചകളുള്ള ഈ ഗോവയെന്ന സുന്ദരി ഏതു സഞ്ചാരികളെയാണ് മോഹിപ്പിക്കാത്തത്. സഞ്ചാരികളുടെ പറുദീസ തന്നെയാണ് ഗോവ. എത്ര തവണ വന്നാലും മടുപ്പിക്കാത്ത കടല്‍ തീരങ്ങളും പിന്നെ അര്‍മാദിക്കാനാണെങ്കില്‍ പബ്ബും ഷോപ്പിങിനായി മാര്‍ക്കറ്റുകളുമൊക്കെയായി സഞ്ചാരികളെ ആകര്‍ഷിക്കുന്നു ഗോവ. കൊങ്കിണിയും മറാത്തിയുമാണ് ഇവിടുത്തെ ഭാഷകള്‍.
ഓള്‍ഡ് ഗോവയും നോര്‍ത്ത് ഗോവയും
ഇവിടെ സെ കത്തീഡ്രല്‍, മ്യൂസിയം ഓഫ് ക്രിസ്ത്യന്‍ ആര്‍ട്ട് എന്നിവ സന്ദര്‍ശിക്കേണ്ടവയാണ്.
ഗോവയുടെ പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നവയാണ് സേ കത്തീഡ്രലും, ക്രിസ്ത്യന്‍ ആര്‍ട്ട് മ്യൂസിയവും. നൈറ്റ് ലൈഫും ബീച്ചുകളും തേടി നോര്‍ത്ത് ഗോവയിലേക്കും പോവാം. ക്ലബ്ബുകളും ബീച്ചുകളും ഭക്ഷണവും എല്ലാം ഇവിടെയുണ്ട്. ബനാന ബോട്ട് സവാരി മുതല്‍ പാരാ സെയിലിങ് വരെയും വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഉണ്ട്. ഇനി ഷോപ്പിങാണെങ്കില്‍ അഞ്ജുന ഫ്‌ളീ മാര്‍ക്കറ്റിലും പനാജി മാര്‍ക്കറ്റിലേക്കും പോകാം.
പനാജിയും ഡോണ പോളയും
ഗോവയുടെ ഹൃദയഭാഗമായ പനാജിയില്‍ സമ്പന്നരാണ് തമാസം. മനോഹരമായ കടല്‍ത്തീരങ്ങള്‍, ഷോപ്പിങ്, ഫുഡ,് വാസുതുവിദ്യാ തുടങ്ങി സഞ്ചാരികള്‍ക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. കൂടാതെ മിരാമര്‍ ബീച്ചിലേക്കും പോകാം. ഗോവയിലെ സമ്പന്നരായ ആളുകള്‍ താമസിക്കുന്ന സ്ഥലമാണ് മിരാമറും ഡോണപോളയും.
ബോം ജീസസ് ബസിലിക്ക
വെട്ടുകല്ലില്‍ പണിത കൂറ്റന്‍ പള്ളി. ക്രൈസ്തവ ദേവാലയങ്ങളിലെ സ്ഥിരം കാഴ്ചകളല്ലത്. കുരിശിലേറ്റിയ ക്രിസ്തുവിന് പകരം സ്പാനിഷ് പുരോഹിതന്‍ ഇഗ്നേഷ്യസിന്റെ രൂപമാണ് അള്‍ത്താരയില്‍. നീളന്‍ ചിറകു വിടര്‍ത്തിയ കൂറ്റന്‍ ഫാനുകളും കാണാം.
കണ്ടോളിം തീരം
കണ്ടോളിം തീരത്ത് കടലില്‍ ഉയര്‍ത്തിക്കെട്ടിയ സിന്‍ക്വോരീം കോട്ട കാണാം. ഗോവയിലെ തിരക്കുകുറഞ്ഞ തീരങ്ങളിലൊന്നാണ് കണ്ടോളിം. കാലന്‍ഗൂട്ടും ബാഗാതീരത്തും വലിയ തിരക്കാണ്. കുടുംബവുമായി വരുന്നവര്‍ കുളിക്കാന്‍ ഈ തീരത്താണ് എത്തുക.
അഗോഡ കോട്ട
ചെങ്കല്ലില്‍ പണിത കോട്ടയ്ക്ക് ചെങ്കല്ലിന്റെ ചുവപ്പല്ല നിറം. കറുപ്പാണ്. മതിലിനുമപ്പുറം ഉയരത്തില്‍ വെയിലില്‍ തിളങ്ങുന്ന കൂറ്റന്‍ ലൈറ്റ് ഹൗസും കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."