കലക്റ്ററേറ്റ് ധര്‍ണ വിജയിപ്പിക്കണം
കാസര്‍കോട്: ജനജീവിതം ദുസ്സഹമാക്കിയ ഇടതു സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിക്കാന്‍ ഇന്നു യു.ഡി.എഫ് നടത്തുന്ന കലക്റ്ററേറ്റ് ധര്‍ണ വിജയിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീനും ആവശ്യപ്പെട്ടു.
വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ദാനധാര രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ച് പാവങ്ങളെ ദ്രോഹിക്കുകയാണ്. പാഠപുസ്തകം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ വിദ്യഭ്യാസ വകുപ്പില്‍ ആകെ നടക്കുന്നത് അന്യായമായ സ്ഥലംമാറ്റം മാത്രമാണ്.
യു.ഡി.എഫ് ഭരണകാലത്ത് കുടുംബങ്ങളില്‍ നിലനിന്ന സമാധാന അന്തരീക്ഷം ഓണ്‍ലൈന്‍ മദ്യ വില്‍പനയിലൂടെ തകര്‍ക്കാന്‍ പോവുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇന്നു രാവിലെ 10നു നടക്കുന്ന ധര്‍ണയില്‍ മുസ്‌ലിം ലീഗിന്റെ ജനപ്രതിനിധികളും സംഘടനാ ഭാരവാഹികളും പങ്കെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."