പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം; അപേക്ഷ ജൂണ്‍ 15 വരെ
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷത്തെ പാരാമെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in.
ബി.എസ്.സി നഴ്‌സിങ്, ബി.എസ്.സി എം.എല്‍.റ്റി, ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.എസ്.സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്.എല്‍.പി, ബി.സി.വി.റ്റി, ബി.എസ്.സി ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യുപ്പേഷണല്‍ തെറാപ്പി, ബി.എസ്.സി മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ബി.എസ്.സി റേഡിയോ തെറാപ്പി ടെക്‌നോളജി, ബി.എസ്.സി ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ ഫീസ് ഓണ്‍ലൈന്‍ മുഖേനയോ ചലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ജൂണ്‍ 12 വരെ അടയ്ക്കാം. ജനറല്‍, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും, പട്ടിക വിഭാഗത്തിന് 400 രൂപയുമാണ് ഫീസ്. അപേക്ഷയുടെ അവസാന തീയതി ജൂണ്‍ 15. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍.
ബി.എസ്.സി നഴ്‌സിങ്ങിനും, ബി.എ.എസ്.എല്‍.പി ഒഴികെയുള്ള മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കും പ്ലസ് ടു പരീക്ഷയോ, തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.
ബി.എ.എസ്.എല്‍.പി കോഴ്‌സിന് പ്ലസ് ടുവിനൊപ്പം ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇലക്ട്രോണിക്‌സ്/ സൈക്കോളി എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവരായിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം. കേരള വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ കേരള ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും 5 ശതമാനം മാര്‍ക്കിളവുണ്ട്. പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ യോഗ്യത പരീക്ഷ വിജയിച്ചാല്‍ മതിയാകും.
അപേക്ഷാര്‍ഥികള്‍ ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ബി.എസ്.സി നഴ്‌സിങ്ങിനുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. ബി.എസ്.സി (എം.എല്‍.റ്റി), ബി.എസ്.സി (ഒപ്‌റ്റോമെട്രി) എന്നീ കോഴ്‌സുകളിലെ സര്‍വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി പരമാവധി 46 വയസാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363, 364.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."