'ഒന്നു കോട്ടുവായ ഇട്ടു'; പിന്നീട് വായ അടക്കാന്‍ സാധിക്കാതെ വന്ന യുവതി ചികിത്സ തേടി
'കോട്ടുവായ' ഇട്ടതിന് ശേഷം വായ അടക്കാന്‍ സാധിക്കാതെ വന്ന യുവതി ആശുപത്രിയില്‍ ചികിത്സ തേടി.സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളവന്‍സറായ ജെന്ന സിന്റാര എന്ന അമേരിക്കാരിക്കാണ് കോട്ടുവായ ഇട്ടതിന് ശേഷം പിന്നീട് വായ അടക്കാന്‍ സാധിക്കാതെ വന്നത്.കോട്ടുവായിട്ടതിനുശേഷം വായ അടയ്ക്കാന്‍ കഴിയാതായതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. നല്ല വേദനയുമുണ്ടെന്ന് ജെന്ന വീഡിയോയില്‍ പറയുന്നുണ്ട്.
വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും ഏതാനും ടെസ്റ്റുകള്‍ നടത്തിയതിനുശേഷമാണ് താടിയെല്ലിന്റെ സ്ഥാനം തെറ്റിയത് ആശുപത്രി അധികൃതര്‍ കണ്ടെത്തിയത്. പിന്നീട് താടിയെല്ല് പഴയപടിയാക്കി വീട്ടിലേക്ക് തിരിച്ചുവിടുകയും ചെയ്തു. മുഖത്തിനു ചുറ്റും ബാന്‍ഡേജ് ചുറ്റിയ മറ്റൊരു വീഡിയോയും ജെന്ന പങ്കുവെച്ചിട്ടുണ്ട്. താടിയെല്ല് പഴയപടി ആക്കുന്ന ചികിത്സയുടെ ഭാഗമായിരുന്നു ഇത്. ഇനിയും ഇതേപോലെ സംഭവിച്ചേക്കാമെന്നും ശ്രദ്ധിക്കണമെന്നും ജെന്നയോട് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഇത് 'ജോ ഡിസ് ലൊക്കേഷന്‍' എന്ന രോഗമാണ്.
താടിയെല്ലിന്റെ കീഴ്ഭാഗത്തിന് സ്ഥാനചലനം ഉണ്ടാവുകയാണ് ഇവിടെ സംഭവിക്കുന്നത്. അത്തരത്തിലുണ്ടായാല്‍ തന്നെ സ്വയം ശരിയാക്കാന്‍ ശ്രമിക്കാതെ വിദഗ്ധസഹായം തേടണം. താടിയെല്ലിന്റെ ഭാഗം ചലിക്കുമ്പോഴുള്ള വേദന, വായ അടയ്ക്കാന്‍ കഴിയാതിരിക്കുക, സംസാരിക്കാന്‍ കഴിയാതിരിക്കുക, ഭക്ഷണം കഴിക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവ ലക്ഷണങ്ങളാണ് ഇതിനുള്ളത്. വായ സാധാരണത്തേക്കാള്‍ കൂടുതല്‍ തുറക്കുന്ന അവസരങ്ങളിലാണ് ഇത് കണ്ടുവരാറുള്ളത്. ഭക്ഷണം കഴിക്കുക, കോട്ടുവായിടുക, പല്ലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വായ തുറക്കുക തുടങ്ങിയ അവസരങ്ങളില്‍ പ്രകടമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."