ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല; വീടിന് തീയിട്ട് കാമുകി
പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയില്‍ യുവാവിന്റെ വീടിന് തീവച്ച് കാമുകി. ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ ജീവിത പങ്കാളിയാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് യുവാവിന്റെ കാമുകിയും സുഹൃത്തും ചേര്‍ന്ന് പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ചതെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തില്‍ രാജ്കുമാറിന്റെ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്കുമാറിനോടുള്ള വ്യക്തിവൈരാഗ്യമാണ് വീടിന് തീയിട്ടതെന്ന് പ്രതികള്‍ പൊലീസിന് മൊഴിനല്‍കി. തീപിടിച്ച് മുറ്റത്തുണ്ടായിരുന്ന ബൈക്ക് കത്തി നശിച്ചു. രാജ്കുമാറിനെ അപായപ്പെടുത്താന്‍ മന്ത്രവാദമടക്കം പലവിദ്യകളും പരീക്ഷിച്ച ശേഷമാണ് ഒടുവില്‍ വീടിന് തീയിടാന്‍ തീരുമാനിച്ചതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. റാന്നിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സുനിത.
ഇവരെ ശാസ്ത്രീയ പരിശോധനയ്ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകര്‍ത്ത് അകത്തുകയറിയ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് വീടിന് തീയിടുകയായിരുന്നു. തീപടരുന്നത് കണ്ട അയല്‍ക്കാരാണ് ഓടിയെത്തി തീയണച്ചത്. രാജ്കുമാറും സുനിതയും അടുപ്പത്തിലായിരുന്നു. ഈ ബന്ധമറിഞ്ഞ് സുനിതയുടെ ഭര്‍ത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹ ബന്ധം അവസാനിപ്പിച്ചു.
എന്നാല്‍ ഭാര്യ വിട്ടുപോയിട്ടും രാജ്കുമാര് സുനിതയെ സ്വീകരിച്ചില്ല. ഇതാണ് സുനിത വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാളുടെ കാറും സുനിത കത്തിച്ചിരുന്നു. എന്നാല്‍ രാജ്കുമാര് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഒരുമാസം മുമ്പാണ് രാജ്കുമാറിന്റെ കാര്‍ കത്തി നശിച്ചത്. ഇതിന് പിന്നിലും സുനിത ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വീട് കത്തിച്ച സംഭവത്തിലും കാറും ബൈക്കും കത്തിച്ച സംഭവത്തിലും രാജ്കുമാര് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."