കരാര്‍ നീട്ടി; ലൂണ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ തുടരും
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കി നായകന്‍ ഉറുഗ്വേ താരം അഡ്രിയാന്‍ ലൂണ. 2027 വരെയാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം കരാര്‍ നീട്ടിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായ ലൂണയുടെ തുടര്‍സാന്നിധ്യം ക്ലബ്ബിന് കരുത്തേകും. കരാര്‍ നീട്ടിയത് ബ്ലാസ്റ്റേഴ്‌സ് സ്ഥിരീകരിച്ചു.
മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അര്‍പ്പണബോധവും പ്രകടിപ്പിക്കുന്ന താരമാണ് ലൂണയെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ പറഞ്ഞു. താരത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ആരാധകരുടെ പ്രശംസക്കൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തതായും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ മുട്ടിന് പരിക്കേറ്റ താരത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള പകുതിയോളം മത്സരങ്ങള്‍ നഷ്ടമായിരുന്നു. സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച ലൂണ മൂന്ന് ഗോളുകള്‍ നേടുകയുംചെയ്തു. നാല് അസിസ്റ്റും സ്വന്തം പേരില്‍ കുറിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ കടന്നതിന് പിന്നാലെ പരിക്കില്‍ നിന്ന് മോചിതനായ താരം തിരിച്ചെത്തി. എങ്കിലും കുറച്ച് സമയം മാത്രമാണ് കളത്തിലിറങ്ങിയത്.
Under the blood moon, a legend is forged! The Luna hunt continues till 2027..
— Kerala Blasters FC (@KeralaBlasters) May 18, 2024
Read More: https://t.co/cuoNaQpiqM #KeralaBlasters #KBFC #LunaEclipse #LunaStays pic.twitter.com/G8VCpxNj8O
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."