കോപാ അമേരിക്ക: മികച്ച ടീമുമായി അർജന്റീന, ടീം ഇങ്ങനെ
കോപാ അമേരിക്ക ടൂർണമെന്റിന് മുന്നോടിയായി അർജന്റീനയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. കോപാ അമേരിക്കക്ക് മുൻപ് നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്ക് കൂടിയുള്ള 29 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൗഹൃദ മത്സരങ്ങൾക്ക് ശേഷം 26 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കും. ജൂൺ ഒൻപതിന് ഇക്വഡോറിനെതിരെ സൗഹൃദ മത്സരം കളിക്കുന്ന അർജന്റീന 14ന് ഗ്വാട്ടിമാലയേയും നേരിടും. തുടർന്നാകും കോപ്പക്കുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കുക. പൗലോ ഡി ബാല ഇല്ലാതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രിമിയർ ലീഗ് നേടിയ ജൂലി യൻ അൽവാരെസ് ടീമിലിടം നേടിയപ്പോൾ ജർമൻ പസല്ല, മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഗർനാച്ചോ, മാർക്കോസ് അകുന, നിക്കോളാസ് ടാഗ്ലിഫികോ എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി, ജെറോമിനോറുള്ളി, എമിലിയാനോ മാർട്ടിനസ്.
പ്രതിരോധം:ഗോൺസാലോ മോണ്ടായൽ, നഹുവെൽ മൊളിന, ലിയനാർഡോ ബലർദി, ക്രിസ്റ്റിയൻ റൊമേറോ, ജർമൻ പസല്ല, ലുക്കാസ് ക്വർട്ട, നിക്കോളാസ് ഒട്ടാമെൻഡി, ലിഓ സാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അകുന, നിക്കോളാസ് ടാഗ്ലിഫികോ, വെലന്റിൻ ബാർസോ,
മധ്യനിര: ഗ്വിന്ഡോ റോഡ്രിഗസ്, ലിയാൻദ്രോ പെരഡസ്, മാക് അലിസ്റ്റർ, ഡി പോൾ, പലാസിയോസ്, എൻസോ ഫെർണാണ്ടസ്, ലോ സെൽ സോ, ഡിമരിയ, കാർബോണി, ലയണൽ മെസ്സി.
മുന്നേറ്റം: എയ്ഞ്ചൽ കൊറയ, ഗർനാച്ചോ, ഗോൺസാലസ്, ലൗതാരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."