HOME
DETAILS
MAL
മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി 31 വരെ നീട്ടി
May 21 2024 | 07:05 AM
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി മേയ് 31 വരെ നീട്ടി. ഡല്‍ഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി.
ഫെബ്രുവരി മുതല്‍ സിസോദിയ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായെങ്കിലും ജൂണ്‍ 2ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും എടുത്ത കേസില്‍ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."