HOME
DETAILS
MAL
ഉള്ളി ചേര്‍ത്ത മുട്ട മസാലത്തോരന്
Web Desk
May 22 2024 | 06:05 AM
ആവശ്യമുള്ള ചേരുവകള്‍
കോഴിമുട്ട - 6
കുരുമുളക് പൊടി- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
സവാള-1
കറിവേപ്പില- ഒരു തണ്ട്
പച്ചമുളക് -3
തയാറാക്കുന്ന വിധം
കോഴിമുട്ടയില്‍ അല്പം ഉപ്പ് ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു തവ അടുപ്പത്ത്
വച്ച് ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാളയിട്ട് നന്നായി വഴറ്റുക.
ശേഷം പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.
തേങ്ങ ചിരവിയത്, മഞ്ഞള്‍ പൊടി, ഗരം മസാല, ചില്ലി പൗഡര്‍ എന്നിവ ഇതിലേക്ക്
ചേര്‍ത്ത് ഒന്നുകൂടെ വഴറ്റുക. ശേഷം മുട്ടക്കൂട്ട് ഒഴിച്ച് നന്നായി വഴറ്റുക.
ഉഗ്രന്‍ തോരന്‍ റെഡി. ഇനി ബൗളില്‍ വിളമ്പാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."