HOME
DETAILS

'പതിവ് തെറ്റാതെ'; വിപ്ലവത്തിന്റെ മാരിവില്‍ കുടകളുമായി വാസുവേട്ടന്‍ 

  
May 23 2024 | 08:05 AM

human-rights-activist-grow-vasu-making-umbrellas-for-livelihood

കോഴിക്കോട്: 'ഗ്രോ വാസു' പോരാട്ടത്തിന്റെ തീനാളമായി കത്തിജ്വലിക്കുന്ന കോഴിക്കോട്ടുക്കാരുടെ സ്വന്തം വാസുവേട്ടന്‍. കത്തിയെരിയുന്ന പോരാട്ടത്തിന്റെ ആ കഥകള്‍ക്കെല്ലാം മാരിവില്‍ ചന്തമുണ്ട്. മാരിവില്‍ കുട വില്‍പ്പനയിലൂടെ അന്നം കണ്ടെത്തിയാണ് ഈ വിപ്ലവകാരിയുടെ ജീവിതം മുന്നോട്ട് പോകുന്നത്. ആരുടെ മുന്നിലും കൈനീട്ടാതെ അധ്വാനിച്ച് ജീവിക്കണമെന്ന ഉറച്ച തീരുമാനമാണ് മാരിവില്‍ കുടകളുടെ ജീവതാളവും.

ഓരോ മഴക്കാലത്തും വീടിനോട് ചേര്‍ന്ന കടയില്‍ കുടകളുമായി ആ പഴയ നക്‌സലൈറ്റ് നേതാവ് ഉണ്ടാകും. പതിവ് തെറ്റിക്കാതെ ഇത്തവണയും അദ്ദേഹം കുടകളുമായി സജീവമാണ്. രണ്ട് മടക്ക്, മൂന്ന് മടക്ക്, കാലന്‍ കുട തുടങ്ങി കുടകളിലെ പ്രമുഖരെല്ലാം ഇവിടെയുണ്ട്. 350 മുതല്‍ 480 രൂപവരേയുള്ള കുടകളാണ് ഇവിടെയുള്ളത്.

നക്‌സലൈറ്റ് ആയിരുന്ന ഗ്രോ വാസുവിനെ 1970ലാണ് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ജയില്‍വാസം. 1977ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഉപജീവനമായിരുന്നു മുമ്പിലെ പ്രധാന പ്രശ്‌നം. എന്നാല്‍ നക്‌സലൈറ്റായിരുന്ന ഒരാള്‍ക്ക് പണി കൊടുക്കാന്‍ ആരു തയ്യാറായില്ല. തുടര്‍ന്നാണ് പണ്ട് പഠിച്ച കുട നിര്‍മ്മാണത്തെ പൊടിത്തട്ടിയെടുത്തത്. അങ്ങനെ പൊറ്റമ്മലില്‍ ഒരു കട തുടങ്ങാന്‍ തീരുമാനിച്ചു. സിനിമാ നടനായിരുന്ന നെല്ലിക്കോട് ഭാസ്‌ക്കരന്‍ ഇടപ്പെട്ടാണ് കടമുറി തരപ്പെടുത്തി കൊടുത്തത്. പിന്നീട് അവിടെനിന്നും കുടവില്‍പ്പന സജീവമായി. ഇതിനു പുറമെ കല്ലുത്താന്‍ കടവില്‍ നിന്നും കിട്ടുന്ന മരമുട്ടികള്‍ കീറി വിറകുകളാക്കി വില്‍പ്പന നടത്തിയും മുന്നോട്ട് പോയി. അധികം വൈകാതെ കുടനിര്‍മ്മാണത്തില്‍ തന്നെ ഉറച്ചു നിന്നു. ഹീറോ എന്നപേരിലായിരുന്നു ആദ്യം കുടകള്‍ വിറ്റിരുന്നത്. 10വര്‍ഷം മുന്‍പ് മാരിവില്‍ കുടകള്‍ എന്ന് പേര് മാറ്റുകയും ചെയ്തു. കടയുടെ പിന്‍ഭാഗത്ത് നിര്‍മ്മിച്ച ഷെഡിലായിരുന്നു ആദ്യക്കാലത്ത് നിര്‍മ്മാണം. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി കുറ്റിക്കാട്ടൂരിലെ ബന്ധുവീട്ടിലാണ് കുടകള്‍ നിര്‍മ്മിക്കുന്നത്. ബന്ധുക്കള്‍ തന്നെയാണ് കുടകള്‍ നിര്‍മ്മിച്ച് നല്‍കുന്നതും.

ആദ്യക്കാലത്ത് ബോംബയില്‍ നേരിട്ടുപോയായിരുന്നു കുടകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയിരുന്നത്. എന്നാലിന്ന് തൃശ്ശൂരില്‍ നിന്നാണ് ഇവ വാങ്ങുന്നത്. എല്ലാം വാസുവേട്ടന്‍ നേരിട്ട് പോയി ഗുണമേന്മ വിലയിരുത്തിയ ശേഷമാണ് വാങ്ങുന്നത്. ഓരോ തവണയും ആയിരത്തോളം കുടകള്‍ വിറ്റുപോവാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. മരണം വരെ ആരുടെയും മുന്നില്‍ കൈ നീട്ടാതെ ജീവിക്കണം എന്ന് തന്നെയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. പൊറ്റമ്മലിലെ അനിയന്റെ കടയിലാണ് കുടകള്‍ വില്‍പ്പനയ്ക്കായി ഉള്ളത്. മറ്റ് പരിപാടികള്‍ ഇല്ലെങ്കില്‍ വില്‍പ്പനയുമായി ഇദ്ദേഹം ഇവിടെ തന്നെയുണ്ടാകും. നക്‌സലൈറ്റ് ആശയങ്ങള്‍ വിട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായി. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും അവകാശ സമരങ്ങളുടെ വേദികളിലും അനീതികള്‍ക്ക് മുന്നിലും ഇന്നും ഗ്രോ വാസുവുണ്ട്. ഇത്തവണ മഴനേരത്തെയായതിനാല്‍ കുടക്കച്ചവടം സജീവമായിട്ടുണ്ട്. മഴ ശക്തമാകുമ്പോള്‍ വാസുവേട്ടന്റെ മാരിവില്‍ കുടകള്‍ തേടി കൂടുതല്‍ ആളുകളും എത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

സിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി 

Kerala
  •  22 days ago
No Image

കണ്ണൂില്‍ ഓടുന്നതിനിടെ കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ആളപായമില്ല

Kerala
  •  22 days ago
No Image

ട്രെയിന്‍ അപകടമുണ്ടാക്കി യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

latest
  •  22 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  22 days ago
No Image

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി

latest
  •  23 days ago
No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  23 days ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  23 days ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  23 days ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  23 days ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  23 days ago