റെയില്‍വേ അടിപ്പാതക്കു ബലക്ഷയം സംഭവിച്ചതായി നാട്ടുകാര്‍
ഫറോക്ക്: കുണ്ടായിത്തോട് റെയില്‍വെ അടിപ്പാതയ്ക്കു ബലക്ഷയം സംഭവിച്ചതായി നാട്ടുകാര്‍. ഇതിനെ തുടര്‍ന്ന് പാതയുടെ സുരക്ഷയെ കുറിച്ച് പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത 66ല്‍ നിന്നും സാമൂഹികാരോഗ്യ കേന്ദ്രം വഴി മധുരബസാറിനെ ബന്ധിപ്പിക്കുന്നതിനിടയിലാണ് റെയില്‍ അടിപ്പാത.
അടിപ്പാതയുടെ പാലത്തിന്ന് പൂര്‍വാവസ്ഥയില്‍ നിന്നും ഈ അടുത്തായി ചെറിയ തോതില്‍ ചെരിവ് സംഭവിച്ചതാണ് നാട്ടുകാരില്‍ ആശങ്ക പടര്‍ത്തിയത്. പാത ഇരട്ടപ്പിക്കലിന്റെ ഭാഗമായി രണ്ടാമതായി നിര്‍മിച്ച ഭാഗത്താണ് സ്ഥാനചലനം സംഭവിച്ചതായി നാട്ടുകാര്‍ പറയുന്നത്. തീവണ്ടികള്‍ കടന്നുപോകുമ്പോള്‍ പതിവായി പാതയിലെ കല്ലുകള്‍ അടിപ്പാതയിലേക്ക് വീണു യാത്രക്കാര്‍ക്ക് പരുക്കു പറ്റുന്നതായുളള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അടിപ്പാതക്കു കേടുപാടുകള്‍ സംഭവിച്ചതായുളള വിവരം പടര്‍ന്നതോടെ തിങ്കളാഴ് വൈകിട്ടു സ്ഥലത്ത് നാട്ടുകാര്‍ സംഘടിച്ചെത്തിയിരുന്നു. അടിപ്പാതയുടെ ബലക്ഷയം സംബന്ധിച്ച റെയില്‍വേയുടെ സാങ്കേതിക വിഭാഗം പരിശോധിച്ചു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംശയും ദുരീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."