പണം ചോദിച്ചപ്പോള്‍ മുറിയിലിട്ട് മര്‍ദനവും ലൈംഗിക ചൂഷണവും; വൃക്ക നല്കിയ വീട്ടമ്മ അവയവ റാക്കറ്റിനെ കുറിച്ച്
കൊച്ചി: സംസ്ഥാനത്തെ അവയവ മാഫിയയുടെ കളളക്കളികള്‍ ഒന്നൊന്നായി പുറത്ത്. തന്റെ വൃക്ക വാങ്ങിയ ശേഷം പറഞ്ഞ കാശ് നല്‍കിയില്ലെന്നും പണം ചോദിച്ചപ്പോള്‍ ദിവസങ്ങളോളം മുറിയിലച്ചിട്ട് മര്‍ദിച്ചെന്നും എറണാകുളം സ്വദേശിനിയായ വീട്ടമ്മ. ലൈംഗികമായി ചൂഷണം ചെയ്തശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും വൃക്ക നല്കാന് അനുമതിക്കായി ഓഫിസുകളില്‍ പറയേണ്ടത് എന്തെന്നും റാക്കറ്റ് സംഘാംഗം പറഞ്ഞുപഠിപ്പിച്ചെന്നും വീട്ടമ്മ പറയുന്നു. വൃക്ക വാങ്ങിയ ശേഷം എട്ടരലക്ഷം നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ പ്രതിഫലമായി കിട്ടിയത് മൂന്നര ലക്ഷം . ബാക്കി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തു. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെയാണ് കുടുങ്ങുകയെന്നും പറഞ്ഞു. വൃക്ക സ്വീകരിക്കുന്നയാളുടെ ബന്ധുവാണെന്ന് പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അതല്ലെങ്കില്‍ ആ വീട്ടില്‍ ജോലി ചെയ്യുന്നതാണെന്ന് പറയണം. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും പറയേണ്ടതും പറഞ്ഞ് പഠിപ്പിച്ചു.
തനിക്കറിയാവുന്ന 12 പേര് വൃക്ക നല്‍കിയിട്ടുണ്ടെന്നും വീട്ടമ്മ. ഒട്ടുമിക്ക പാവപ്പെട്ട കുടുംബങ്ങളെ എടുത്ത് നോക്കിയാല്‍ അതില്‍ ഒരാള്‍ക്കെങ്കിലും വൃക്കയുണ്ടാകില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍കൊണ്ടാണ് ഇതിന് തുനിയുന്നതെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."