പലിശരഹിത ബാങ്കുകള്‍ തുടങ്ങണം
നടുവണ്ണൂര്‍: കേരളത്തില്‍ പലിശ രഹിത ബാങ്കുകള്‍ ആരംഭിക്കാന്‍ വിവിധ മതസംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് കല്ലിടുക്കില്ഇസ്ലത്തുല് ഇസ്ലാം മഹല്ല് കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
കെ. മുഹമ്മദലി ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി.കെ തറുവയ്കുട്ടി ഹാജി അധ്യക്ഷനായി. ടി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍, കെ. അബ്ദുല്‍ അസീസ് ദാരിമി, സി.എം ഉമര്‍കോയ ഹാജി, ടി.എം ഇബ്രാഹിം ഹാജി, എന്‍. ഇബ്രാഹിം കുട്ടി ഹാജി, ടി. കുഞ്ഞു, സി.പി മുഹമ്മദ് കോയ, കെ.വി.അമ്മോട്ടി മാസ്റ്റര്‍, കെ.ടി. കെ റഷീദ് സംസാരിച്ചു. മഹല്ല് കമ്മിറ്റി ഭാരവാഹികളായി ടി.കെ.തറുവയ്ക്കുട്ടി ഹാജി (പ്രസി) പി.അബ്ദുല്ല ഹാജി, എന്‍.ഇബ്രാഹിം കുട്ടി ഹാജി, പി.കുഞ്ഞി മായന്‍ ഹാജി (വൈ: പ്രസി) സി.എം ഉമ്മര്‍കോയ ഹാജി (ജന:സെക്ര) എം.കുഞ്ഞിബ്രാഹിം, പി.കെ ഉമ്മര്‍ കുട്ടി, വി.കെ.മജീദ് (ജോ. സെക്ര) ടി.എം ഇബ്രാഹിം ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."