HOME
DETAILS
MAL
ജൈവ പച്ചക്കറി കൃഷി: രണ്ടാംഘട്ടം തുടങ്ങി
backup
August 29 2016 | 22:08 PM
കട്ടാങ്ങല്‍:ആര്.ഇ.സി ജി.വി.എച്ച്.എസ് സ്കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ 'ജൈവം ജീവാമൃതം' പച്ചക്കറി കൃഷി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. എസ്.ബി.ഐ എം.ടി കോമ്പൗണ്ടില്‍ കൃഷി വിത്തിറക്കല്‍ ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ. അപ്പുട്ടി അദ്ധ്യക്ഷനായി. ഒ. ഉമ്മുകുല്‍സു മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറിവിത്ത് കിറ്റുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ മികച്ച ജൈവ പച്ചക്കറി കൃഷി തോട്ടത്തിനുള്ള അവാര്‍ഡിന് സ്കൂള്‍ അര്‍ഹത നേടിയിരുന്നു. ചടങ്ങില്‍ ഷീബ, മാമുക്കോയ, റീന, ബീന, കുമാരി ദില്ഷാ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."