HOME
DETAILS

വനിതാ യാത്രികരുടെ വലിയൊരു പ്രശ്‌നത്തിന് പരിഹാരം; നിര്‍ണായക തീരുമാനമെടുത്ത് ഇന്‍ഡിഗോ

  
May 29 2024 | 13:05 PM

For women travellers, IndiGo introduces new feature for seat selection

ന്യൂഡല്‍ഹി: വനിതാ യാത്രികര്‍ നേരിടുന്ന വലിയൊരു പ്രശ്‌നത്തിന് പരിഹാരവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇനി മുതല്‍ വനിതകള്‍ക്ക് അവരവരുടെ സീറ്റിന് തൊട്ടടുത്തിരിക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് നേരത്തെയറിയാം. വെബ് ചെക്ക്-ഇന്‍ വേളയില്‍   മറ്റ് സ്ത്രീ യാത്രക്കാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റുകള്‍ ഏതൊക്കെയാണെന്ന് കാണാന്‍ ഇതിലൂടെ സാധിക്കും. 

സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിനാണ് ഈ സംവിധാനമെന്ന്  ഇന്‍ഡിഗോ വ്യക്തമാക്കി. അടുത്തിടെ വിമാനങ്ങളില്‍ സ്ത്രീകള്‍ നേരിട്ട ചില അനിഷ്ഠ സംഭവങ്ങളെത്തുടര്‍ന്നാണ് പുതിയ മാറ്റമെന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.   

2023 ജനുവരിയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ വനിത യാത്രികയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ വര്‍ഷം ജൂലൈയില്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് പ്രഫസര്‍ വനിത സഹയാത്രികക്കു നേരെ ലൈംഗികാതിക്രമം നടത്തിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലും മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലും യാത്രക്കാരി സഹയാത്രികനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടു. തുടര്‍ന്നാണ് വനിതകളുടെ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇന്‍ഡിഗോ തയാറായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago