HOME
DETAILS
MAL
ഭക്ഷ്യവിഷബാധ;കോഴിക്കോട് കുടുംബാംഗങ്ങളായ നാല് പേര് ചികിത്സയില്‍
May 30 2024 | 15:05 PM
കോഴിക്കോട് നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.വെള്ളന്നൂര്‍ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവര്‍ ഇന്ന് ഉച്ചക്ക് വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് ഇവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ നാല് പേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം തൃശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചിരുന്നു. പൊന്മാനിക്കുടം സ്വദേശി ഉസൈബ ( 56)ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പെരിഞ്ഞനത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ നൂറിലധികം പേര് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."