'കര്‍ണാടക സര്‍ക്കാരിനെതിരെ കണ്ണൂരില്‍ ശത്രുസംഹാര പൂജ' ആരോപണവുമായി ഡി.കെ ശിവകുമാര്‍
കണ്ണൂര്‍: കര്‍ണാടക സര്‍ക്കാരിനെതിരെ കണ്ണൂരില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. തളിപ്പറമ്പിലെ ക്ഷേത്രത്തിന് സമീപം വിവിധ യാഗങ്ങളും മൃഗബലിയും നടത്തിയെന്നും കര്‍ണാടകയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്നുമാണ് ശിവകുമാറിന്റെ ആരോപണം.
തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും എതിരെയാണ് പൂജ നടത്തിയത് എന്നാണ് ഡി.കെ ശിവകുമാര്‍ ആരോപിക്കുന്നത്. 21 ആട്, 10 പോത്ത്, അഞ്ച് പന്നി, കോഴി എന്നിവയെയാണ് ബലി നല്‍കിയത്. ആരോപണത്തിന് പിന്നാലെ കര്‍ണാടക ഇന്റലിജന്‍സ് കണ്ണൂരിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
എന്നാല്‍ മൃഗബലി നടത്തുന്ന ക്ഷേത്രങ്ങള്‍ കണ്ണൂരിലില്ല എന്നാണ് വിവരം. ഏതെങ്കിലും പൂജാരിമാരെ ഉപയോഗിച്ച് സ്വകാര്യമായി പൂജയും മൃഗബലിയും നടത്തിയിരിക്കാമെന്നാണ് സൂചന. കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയായ ഒരാളും പ്രമുഖ ബി.ജെ.പി നേതാവും കണ്ണൂരിലെ ക്ഷേത്രത്തിലെത്തിയതായി കര്‍ണാടക ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ എന്തിനാണ് എത്തിയതെന്ന് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."