എം.ബി.എ പ്രവേശനം; കെ-മാറ്റ് സെക്ഷന്‍ II; ഇപ്പോള്‍ അപേക്ഷിക്കാം
2024 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനായി (കെ.മാറ്റ് സെക്ഷന്‍ II) വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെwww.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ജൂണ്‍ ആറിനു വൈകിട്ട് നാലു വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവങ്ങള്‍ക്ക് പ്രവേശന പരീക്ഷ കമ്മിണറുടെ വെബ്‌സൈറ്റ് കാണുക. ഫോണ്‍: 0471 2525300.
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജില്‍ പ്രവേശനം
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷത്തിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. നിലവിലുള്ള ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയ്ക്കുപുറമെ പുതിയതായി ആരംഭിക്കുന്ന, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.
അഡ്മിഷന് താല്‍പര്യമുള്ള SSLC/THSLC/ CBSEX/ മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 12 വരെ www.polyadmission.org എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."