വാഹന പ്രേമികള്‍ക്ക് ആശ്വാസവാര്‍ത്ത; ഓട്ടോമാറ്റിക്ക് കാറുകളുടെ വില വെട്ടിക്കുറച്ച് മാരുതി
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഓട്ടോമാറ്റിക്ക് കാറുകളെ അപേക്ഷിച്ച് മാനുവല്‍ കാറുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ റോഡുകളിലൂടെ ഓട്ടോമാറ്റിക്ക് കാറില്‍ ചീറിപ്പായാന്‍ താത്പര്യമുള്ളവര്‍ക്ക് മാരുതി കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ജൂണ്‍ ഒന്ന് മുതലാണ് കമ്പനി ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് നല്കിയ ഓഫറുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
ആള്‍ട്ടോ K10, എസ്പ്രെസ്സോ, സെലേറിയോ, ഡിസയര്‍, ബലേനോ, ഫ്രോങ്ക്സ്, ഇഗ്നിസ് വാഗണ്‍ആര്‍, സ്വിഫ്റ്റ്,എന്നിവയുള്‍പ്പെടെയുള്ള മോഡലുകളുടെ എജിഎസ് വേരിയന്റുകള്‍ക്ക് ഇനി മുതല്‍ 5000 രൂപ കുറവ് നല്കിയാല് മതിയാകും. പൊടുന്നനെ കമ്പനി എ.ജി.എസ് മോഡലുകള്‍ക്ക് വില കുറച്ചത് ഈ ശ്രേണിയിലെ വാഹനങ്ങളുടെ കുറഞ്ഞ വില്‍പ്പന മൂലമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
2014ല്‍ മാരുതി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ച എജിഎസ് ശ്രേണിയുടെ വില കുറക്കുന്നതിലൂടെ ഈ വാഹനങ്ങള്‍ ജനപ്രിയമാക്കാനും കൂടുതല്‍ വിറ്റഴിക്കാനും സാധിക്കും എന്നാണ് കമ്പനി വിശ്വസിക്കുനന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."