എക്‌സിറ്റ് പോളുകളെ വിശ്വസിക്കാമോ? മുന്‍ വര്‍ഷങ്ങളിലെ എക്‌സിറ്റ് പോളുകളും യഥാര്‍ഥ ഫലങ്ങളും നോക്കാം
ന്യൂഡല്‍ഹി: ഏഴാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ ഏജന്‍സികള്‍അവരുടെ എക്‌സിറ്റ് ഫലങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. ഇതോടൊപ്പം മുന്‍വര്‍ഷങ്ങളിലെ എക്‌സിറ്റ് ഫലങ്ങളും യഥാര്‍ഥ ഫലങ്ങളും സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏകദേശ മനഃസ്ഥിതിയായിരിക്കും എക്‌സിറ്റ് ഫലങ്ങളെന്നാണ് പറയാറുള്ളതെങ്കിലും മിക്കതും ശരിയാകണമെന്നില്ല.
മന്‍മോഹന്‍ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്ന 2009 ല്‍ പ്രധാനമായും നാലുഎക്‌സിറ്റ് പോളുകളാണ് പുറത്തുവന്നത്. നേരിയ മുന്‍തൂക്കം മാത്രമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എക്ക് ലഭിച്ചത്. 200നടുത്ത് സീറ്റുകളാണ് പ്രവചിക്കപ്പെട്ടതെങ്കിലും 260 സീറ്റുകള്‍ മുന്നണിക്ക് ലഭിച്ചു.
2014ല്‍ പ്രധാനമായും എട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. ഒരു ഏജന്‍സി മാത്രമാണ് എന്‍.ഡി.എക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നുള്ളൂ. എന്നാല്‍, വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലേറുകയായിരുന്നു. 2019ല്‍ ഏകദേശം 13 എക്‌സിറ്റ് പോളുകളായിരുന്നു പുറത്തുവന്നപ്പോഴും എന്‍.ഡി.എക്ക് വലിയ ഭൂരിപക്ഷം പ്രവചിച്ചിരുന്നില്ല. ഫലം വന്നപ്പോള്‍ എന്‍.ഡി.എക്ക് 353 സീറ്റുകളാണ് ലഭിച്ചത്.
2014 ലെ എക്‌സിറ്റ് പോളും യഥാര്‍ഥ ഫലവും
എന്‍.ഡി.എയെക്കുറിച്ചുള്ള പ്രവചനങ്ങള്‍: ഇന്ത്യാ ടുഡേ സിസറോ: 272 സീറ്റുകള്‍. ന്യൂസ് 24ചാണക്യ: 340 സീറ്റുകള്‍. സി.എന്‍.എന്‍ ഐ.ബി.എന്‍: 280 സീറ്റുകള്‍, ടൈംസ് നൗ: 249 സീറ്റുകള്‍, എ.ബി.പി ന്യൂസ് നീല്‍സണ്‍: 274 സീറ്റുകള്‍, എന്‍.ഡി.ടി.വി ഹന്‍സ റിസര്‍ച്ച്: 279 സീറ്റുകള്‍.
യു.പി.എയെക്കുറിച്ചുള്ള പ്രവചനങ്ങള്‍
ഇന്ത്യാ ടുഡേ സിസറോ: 115 സീറ്റുകള്‍. ന്യൂസ് 24 ചാണക്യ: 101 സീറ്റുകള്‍, സി.എന്‍.എന്‍ ഐ.ബി.എന്‍: 97 സീറ്റുകള്‍ , ടൈംസ് നൗ: 148 സീറ്റുകള്‍, എബിപി ന്യൂസ് നീല്‍സണ്‍: 97 സീറ്റുകള്‍, എന്‍.ഡി.ടി.വി ഹന്‍സ റിസര്‍ച്ച്: 103 സീറ്റുകള്‍.
യഥാര്‍ഥ ഫലം
എന്‍.ഡി.എ: 336 സീറ്റുകള്‍ (ബി.ജെ.പി 282)
യുപിഎ: 60 സീറ്റുകള്‍ (കോണ്‍44)
2019 ലെ എക്‌സിറ്റ് പോളും യഥാര്‍ഥ ഫലവും
എന്‍.ഡി.എയെക്കുറിച്ചുള്ള പ്രവചനങ്ങള്‍: ഇന്ത്യ ടുഡേ ആക്‌സിസ്: 339 സീറ്റുകള്‍, ന്യൂസ് 24 ടുഡേസ് ചാണക്യ: 350, സീറ്റുകള്‍, ന്യൂസ് 18: 336 സീറ്റുകള്‍, ടൈംസ് നൗ വി.എം.ആര്‍: 306 സീറ്റുകള്‍, ഇന്ത്യ ടി.വി സി.എന്‍.എക്‌സ്: 300 സീറ്റുകള്‍, സുദര്‍ശന്‍ വാര്‍ത്ത: 305 സീറ്റുകള്‍.
യു.പി.എയുടെ പ്രവചനങ്ങള്‍: ഇന്ത്യ ടുഡേ ആക്‌സിസ്: 77 സീറ്റുകള്‍, ന്യൂസ് 24 ടുഡേസ് ചാണക്യ: 95 സീറ്റുകള്‍, ന്യൂസ് 18: 82 സീറ്റുകള്‍, ടൈംസ് നൗ വി.എം.ആര്‍: 132 സീറ്റുകള്‍, ഇന്ത്യ ടി.വി: 120 സീറ്റുകള്‍, സുദര്‍ശന്‍ വാര്‍ത്ത: 124 സീറ്റുകള്‍.
യഥാര്‍ഥ ഫലം
എന്‍.ഡി.എ: 352 സീറ്റുകള്‍ (ബി.ജെ.പി303)
യു.പി.എ: 91 സീറ്റുകള്‍ (കോണ്‍ഗ്രസ്: 52)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."