അടിക്കടി അപകടങ്ങള്‍ നടക്കുന്ന പിലാത്തറ- പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ കുഴിയടക്കല്‍ ആരംഭിച്ചു
പഴയങ്ങാടി: തുടരെ തുടരെ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പിലാത്തറ-പാപ്പിനിശേരി റോഡില്‍ കുഴികളടച്ചുള്ള അറ്റക്കുറ്റപ്പണികള്‍ക്ക് തുടക്കമായി. റോഡിന്റെ ഉപരിതലം മിനുക്കുന്നതിന് 15.21 കോടി രൂപ നേരത്തേ തന്നെ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു.
എന്നാല്‍, റോഡിന്റെ എല്ലാ ഭാഗത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ വാഹനയാത്രക്കാരും ജനങ്ങളും ദുരിതത്തിലാണ്. ഇതേ തുടര്‍ന്നാണ് റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താല്കാലിക അറ്റകുറ്റപ്രവൃത്തിക്ക് അനുമതി നേടിയെടുത്തത്. 15.21 കോടി രൂപ അനുവദിച്ച പദ്ധതി നടപ്പാവുന്നതോടെ 21 കി.മീ റോഡ് നവീകരിക്കുന്നതോടൊപ്പം ഏഴു വര്‍ഷത്തെ റോഡ് പരിപാലനം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രാവര്‍ത്തികമാവുന്നത്.
നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് കാലവര്‍ഷത്തിനു ശേഷം ടാറിങ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് എം വിജിന് എം.എല്‍.എ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."