സന്ദര്‍ശകരില്ലാതെ മഞ്ചേരി ചെരണിയിലെ ടൂറിസം ഉദ്യാന്‍
മഞ്ചേരി: കോടികള്‍ മുടക്കി നിര്‍മിച്ച മഞ്ചേരി ചെരണിയിലെ ടൂറിസം പാര്‍ക്കില്‍ സന്ദര്ശകരെത്തുന്നില്ല. മഞ്ചേരിയിലെ ടൂറിസം സാധ്യതകളെ വളര്ത്തികൊണ്ട്വരുന്നതിനായി നഗരസഭ നല്കിയ 90 സെന്റ് സ്ഥലത്താണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. നേരത്തെ ശരാശരി സന്ദര്ശകരെത്തിയിരുന്നെങ്കിലും ഇപ്പോള്‍ അവധിദിവസങ്ങളില്‍ പോലും വിരലിലെണ്ണാവുന്ന സന്ദര്‍ശകര്‍ മാത്രമാണു വരുന്നതെന്ന് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നു.
നിര്‍മാണത്തിനു ശേഷം ആകര്‍ഷകമായ കാഴ്ചകളൊരുക്കാത്തതാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തുന്നത്. 2.42 കോടി രൂച ചെലവഴിച്ചാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ നിര്‍മിച്ച പാര്‍ക്ക് കഴിഞ്ഞ സെപ്തംബര്‍ 29നാണ് തുറന്നു കൊടുത്തത്. കുട്ടികള്‍ക്കു വേണ്ടിയുള്ള പാര്‍ക്കില്‍ ഉദ്യാനം, വിശ്രമഹാള്‍, നടപ്പാതകള്‍, കഫ്തേരിയ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. മഞ്ചേരി കേന്ദ്രമായി ആദ്യമായാണ് ടൂറിസം കേന്ദ്രം നിലവില്‍ വരുന്നത്. ഇതിന്റെ രണ്ടാം ഘട്ട വികസനമെന്നോണം നിര്‍മിക്കേണ്ടിയിരുന്ന വയോജനങ്ങളെ ഉദ്ദേശിച്ചുള്ള പാര്‍ക്ക് ഭൂമി ലഭ്യമാവാത്തതിനാല്‍ ഇതുവരെയും നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങാനായിട്ടില്ല. 60 സെന്റ് ഭൂമിയാണ് ഇതിനായി നഗരസഭ കരുതിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."