യു.എ.ഇയിലെ റെക്കോഡ് മഴയിൽ 110 മില്യൻ ഡോളർ ചെലവായെന്ന് എമിറേറ്റ്സ്
ദുബൈ:ഏപ്രിലിൽ യു.എ.ഇയിൽ പെയ്ത റെക്കോഡ് മഴയെ തുടർന്ന് വിമാനക്കമ്പനിയായ എമിറേറ്റ്സിന് 110 മില്യൻ ഡോളർ ചെലവായെന്ന് എമിറേറ്റ്സ് എയർലൈൻ പ്രസിഡന്റ് ടിം ക്ലാർക്ക്. ദുബൈയിൽ നടന്ന 80-ാം ഇൻ്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) വാർഷിക ജനറൽബോഡി യോഗത്തോടനുബന്ധിച്ച് മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ഞങ്ങളുടെ ബാഗേജ് സംവിധാനങ്ങൾ വെള്ളത്തിൽ മുങ്ങി. പ്രവേശനം വെള്ളത്തിനടിയിലായതിനാൽ ആർക്കും വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ലെന്നും ടിം ക്ലാർക്ക് പറഞ്ഞു. പ്രശ്നബാധിതരായ ബോയിങ് അതിൻ്റെ മൾട്ടിബില്യൻ ഡോളറിൻ്റെ പ്ലെയിൻ റിട്രോഫിറ്റ് ബില്ലിൽ ചുവടുവയ്ക്കണം. പ്രക്ഷുബ്ധതയെ തുടർന്ന് എയർലൈനുകൾ സീറ്റ് ബെൽറ്റ് നിയമങ്ങൾകർശനമാക്കാൻ സാധ്യതയുണ്ട്.
ഏപ്രിലിൽ ദുബൈ വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളും വെള്ളത്തിനടിയിലായതിനാൽ വിമാനം റദ്ദാക്കലും കാല താമസവും ഉൾപ്പെടെ ദിവസങ്ങളോളം സർവിസ് തടസപ്പെട്ടതിന് ശേഷം യാത്രക്കാരോട് ക്ഷമാ ണം നടത്തി. ഡസൻ കണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 400ഓളം വിമാനങ്ങൾ റദ്ദാക്കുകയും പലതും വൈകുകയും ചെയ്യതതായി ടിം ക്ലാർക്ക് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."