HOME
DETAILS

'ഇന്‍ഡ്യ'യെ കാത്ത പിന്നണിപ്പോരാളികള്‍

  
സ്വന്തം ലേഖിക 
June 05 2024 | 07:06 AM

Back fighters waiting for 'India'

വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും കൊടും വേനലിനു മേല്‍ മുഹബ്ബത്തിന്റെ സ്‌നേഹത്തണല്‍ വിരിച്ച് രാഹുലും സംഘവും ജനഹൃദയമേറിയപ്പോള്‍ പിന്നണിപ്പോരാളികളായി ചിലരുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളെ പോരാട്ട ഭൂമിയാക്കിയ ഒരുസംഘം. ഏത് പ്രതിസന്ധികളേയും നേരിടാനുറച്ച് ജനാധിപത്യത്തിന്റെ കാവല്‍ക്കാരാവാന്‍ സ്വയം തീരുമാനിച്ചിറങ്ങിയ നിര്‍ഭയക്കൂട്ടം. കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ നെഞ്ചേറ്റിയ ധ്രുവ് റാഠി മുതല്‍ കുത്തക മുതലാളിത്വത്തിന് അടിമപ്പണി ചെയ്യാനില്ലെന്നുറച്ച് സ്വയംഭടനായി പോരാട്ട ഭൂമികയിലേക്കിറങ്ങിയ രവീഷ് കുമാര്‍ വരെ നിരവധി പേര്‍. കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും തുറന്നു കാട്ടിയതിന് തടവ് ശിക്ഷ വരെ അനുഭവിക്കേണ്ടി വന്ന മുഹമ്മദ് സുബൈര്‍.  ധ്രുവ് റാഠിയുടെ തന്നെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ജനാധിപത്യത്തിനും ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനും വേണ്ടി ശബ്ദമുയര്‍ത്തുക എന്ന ശരിയായ കാര്യം ചെയ്യുക എന്നത് കടമയാണെന്ന് ഉറച്ചു വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവരാണ് ഇവര്‍. ലക്ഷക്കണക്കായ ജനത ബലിനല്‍കി സ്വാതന്ത്രം വീണ്ടെടുത്ത ഒരു രാജ്യത്തിന്റെ കാവലാളാവുക എന്നത് ഓരോ പൗരന്റേയും ദൗത്യമെന്ന് പ്രഖ്യാപിച്ചിറങ്ങിയവര്‍. 

ഹിന്ദി ഹൃദയഭൂമിയിലുള്‍പെടെ  പ്രതിപക്ഷ കക്ഷികള്‍ വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ഇവര്‍ ചെലുത്തിയ സ്വാധീനം കാണാതാരിക്കാനാവില്ല നമുക്ക്. പ്രത്യേകിച്ചും ധ്രുവ് റാഠിയെന്ന ചെറുപ്പക്കാരനെ. ഒരു ടീ ഷര്‍ട്ട് ധരിച്ച് പ്രസന്നമായ മുഖത്തോട് കൂടി ചടുലമായ വാക്കുകളില്‍ ലളിതമായ ഹിന്ദിയില്‍ 'നമസ്‌കാര്‍ ദോസ്‌തോം' എന്ന് പറഞ്ഞ് ആ ചെറുപ്പക്കാരന്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ രാജ്യം അതേറ്റെടുത്തു. ബി.ജെ.പിയുടെ കലുഷിത, വിഷലിപ്ത പ്രചാരണങ്ങള്‍ക്കെതിരെ അയാളുടെ യൂട്യൂബ് വിഡിയോകള്‍ പലയിടത്തും ജനപക്ഷത്തിന്റെ നാവായി. കഴിഞ്ഞ കാലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും കടുത്ത വിമര്‍ശകന്‍. തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പു വരെ  തനിക്ക് പറയാനുള്ളത് അവസാന ശ്വാസം വരെ സധൈര്യം പറയുമെന്ന് ആവര്‍ത്തിച്ചു ആ യുവ ധീരന്‍. വധ ഭീഷണികളും താക്കീതുകളും ആ 29കാരനെ ധാരാളം തേടിയെത്തി. എന്നാല്‍ ഒന്നും തനിക്ക് പ്രശ്‌നമല്ലെന്ന് അയാളുടെ വീഡിയോകള്‍ വിളിച്ചു പറഞ്ഞു. 

ലക്ഷക്കണക്കായ ആളുകള്‍ അയാളെ കണ്ടു. കേട്ടു. പങ്കുവെച്ചു. ഇ.ഡിയെ കുറിച്ചൊക്കെ ഇത്ര ഗഹനമായി നിങ്ങള്‍ക്ക് എങ്ങനെ അറിയാം എന്ന് ഒരു കൊച്ചു പയ്യനോട് ഒരു മാധ്യപ്രവര്‍ത്തക ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു. നിങ്ങള്‍ ധ്രുവ് റാഠിയുടെ വീഡിയോകള്‍ കണ്ടു നോക്കൂ എന്നാണ് ആ പയ്യന്‍ മറുപടി പറയുന്നത്. 

നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതകളും വര്‍ഗീയവിദ്വേഷ പ്രചാരണങ്ങളും ഭരണപക്ഷത്തിന്റെ ജനാധിപത്യ വിരുദ്ധതയും അഴിമതിയുമെല്ലാം തുറന്നുകാട്ടി ഇയാള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ വരെ പ്രചാരണായുധമാക്കി. യുട്യൂബില്‍ മാത്രം 2.1 കോടിയിലേറെ വരിക്കാരുള്ള ധ്രുവിന് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഹിന്ദി ബെല്‍റ്റിലായിരുന്നു. ധ്രുവിന്റെ വിഡിയോകള്‍ പലയിടത്തും വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചു.  കോളജ് കാമ്പസുകളിലും യുവാക്കള്‍ക്കിടയിലും ധ്രുവിന് ഹീറോ പരിവേഷമായി. വാട്‌സ്ആപ് സര്‍വകലാശാലകളിലെ പെരുംകള്ളങ്ങളും വ്യാജ വാര്‍ത്തകളും ധ്രുവ് പൊളിച്ചടുക്കി. മോദിയുടെ കള്ളത്തരങ്ങളുടെ മായിക ലോകത്ത് കുരുങ്ങിപ്പോയ ഹിന്ദി ഭൂമികയിലെ സാധാരണക്കാരെ യാഥാര്‍ഥ്യ ലോകത്തേക്ക് കൊണ്ടു വന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി കൂടിയായ ആ ചെറുപ്പക്കാരന്‍. 

 ഇന്ത്യന്‍ മാധ്യമരംഗത്ത് സമാന്തര മേഖലയില്‍ ധീരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയകളുടെ എഡിറ്റര്‍ഷിപ്പിലിരിക്കുന്നവരില്‍ പലരും ധീരമായ ഇറങ്ങിവരവുകളുടെ തുടര്‍ച്ചയാണെന്ന് കാണാനാവും. ഇവരുടെ ഭൂതകാലം പരിശോധിച്ചാല്‍ അറിയാം കറപുരണ്ട മൂലധനത്തോടും ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തോടും ഉള്ള കലഹങ്ങളായിരുന്നു ആ ഇറങ്ങി വരവുകളെന്ന്. അത്തരത്തില്‍ പ്രതിപക്ഷനിരയിലെ ബലമുള്ള സാന്നിധ്യമാണ് രവീഷ് കുമാറിന്റേത്. മോഡിഫൈഡ് മീഡിയയുടെ മോദിയായി പരിണാമം സംഭവിച്ച അസംഖ്യം ടെലിവിഷന്‍, പ്രിന്റ്, ഓണ്‍ലൈന്‍  മീഡിയകളുടെ പ്രളയത്തിലകപ്പെടാതിരിക്കാന്‍ തന്റെ താവളത്തില്‍ നിന്ന് നട്ടെല്ലോടെ ഇറങ്ങിപ്പോന്ന മാധ്യമ പ്രവര്‍ത്തകന്‍. 1994 മുതല്‍ 2022 വരെ. 28 വര്‍ഷം ഭരണപക്ഷത്തിന്റെ പ്രതിപക്ഷമാണ് മീഡിയ എന്ന ആദര്‍ശം മുറുകെ പിടിച്ച മാധ്യമപ്രവര്‍ത്തകനാണ് രവീഷ് കുമാര്‍. 'രവീഷ് കുമാര്‍ ഒഫീഷ്യല്‍' മോദി മീഡിയയുടെ പ്രതിപക്ഷത്തു നില്‍ക്കുന്ന ശക്തമായ ബ്രാന്റ് നെയിമാണ്. അദ്ദേഹത്തിന്റെ വീഡിയോകള്‍ പരിശോധിച്ചാല്‍ നമുക്ക് അത് മനസ്സിലാക്കാനാവും. കെജ്‌രിവളിന്റെ അറസ്റ്റ് ഉള്‍പെടെ നിരവധി വീഡിയോകള്‍. അയാള്‍ ഒറ്റക്ക് നിരന്തരം ജനതയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ദൗത്യം ഏറ്റെടുത്ത് നടപ്പാക്കും പോലെ അയാള്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. 

മുഹമ്മദ് സുബൈര്‍. കാലങ്ങളായി നാം കേട്ടു കൊണ്ടിരിക്കുന്ന മറ്റൊരു നാമമാണിത്. ആള്‍ട്ട് ന്യൂസ് എന്ന തന്റെ സ്ഥാപനത്തിലൂടെ ഇയാള്‍ പോരാട്ട ഭൂമികയിലേക്കിറങ്ങിയിട്ട് കാലം ഏറെയായി. ഫാക്ട് ചെക്ക് നടത്തി മോദിയുടേയും അയാള്‍ക്ക് ഓശാന പാടുന്ന മാധ്യമങ്ങളുടേയും കള്ളത്തരങ്ങള്‍ സുബൈര്‍ പൊളിച്ചടുക്കി. സംഘ് പരിവാറിനെതിരായ മൂര്‍ച്ചയുള്ള വാളായിരുന്നു സുബൈര്‍. അതിനിടെ കള്ളക്കേസ് ചുമത്തി സുബൈറിനെ തടവിലാക്കുക വരെ ചെയ്തു സംഘ് ഭരണകൂടം. എന്നാല്‍ അതൊന്നും ഈ ചെറുപ്പക്കാരനെ തളര്‍ത്തിയില്ല. അയാള്‍ ഇപ്പോഴും കള്ളങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ടേയിരിക്കുന്നു. 

ആകാശ് ബാനര്‍ജി, അഭിശാര്‍ ശര്‍മ, അജിത് അന്‍ജൂം തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരും  സമൂഹ മാധ്യമങ്ങളിലൂടെ സത്യത്തിനു വേണ്ടി പൊരുതിയരില്‍ ചിലരാണ്.  അര്‍പിത് ശര്‍മ, മുകേഷ് മോഹന്‍ പോലെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരും ധൈര്യപൂര്‍വ്വം ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തി. ഇലരെല്ലാം ഇപ്പോഴും ശബ്ദിച്ചു കൊണ്ടേയിരിക്കുകയാണ്. ആര് അധികാരത്തില്‍ വന്നാലും അനീതിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കുമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ധ്രുവ് റാഠിയുടെ വാക്കുകളില്‍..നമ്മുടെ രാജ്യം സ്വര്‍ഗമാവും വരെ മാറ്റത്തിനായി ശബ്ദിക്കാനുള്ള സാധ്യതകള്‍ ബാക്കിയാവുകയാണ്. അതുവരെ നാം ശബ്ദമുയത്തിക്കൊണ്ടേയിരിക്കണം. ഇനിയിവിടെ സ്വര്‍ഗം പണിതാലോ നാം ജാഗരൂകരായിക്കൊണ്ടേയിരിക്കണം. ഇതാണ് ജനാധിപത്യം. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago