കിടിലന്‍ മൈലേജുമായി ടൊയോട്ടയുടെ 7-സീറ്റര്‍ ഹൈബ്രിഡ് എസ്യുവി;വന്‍ ഹിറ്റ്
റീസെയില്‍ വാല്യുകൂടി ഉദ്ദേശിച്ച് വാഹനം സ്വന്തമാക്കുന്നവര്‍ക്ക് കണ്ണടച്ച് തിരഞ്ഞെടുക്കാവുന്ന ബ്രാന്‍ഡാണ് ടൊയോട്ട. മിഡ് സൈസ് എസ്.യു.വി സെഗ്മെന്റിലെ വാഹനത്തിന്റെ തുറുപ്പ് ചീട്ടാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍.27 കിലോമീറ്റര്‍ മൈലേജാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.എന്നാല്‍ ഇന്നോവയ്ക്ക് കൂട്ടായി പുതിയ 7 സീറ്റര്‍ എസ്യുവി പുറത്തിറക്കാന്‍ ടൊയോട്ട ഒരുങ്ങുന്നതായാണ് വിവരം.
ADAS പോലുള്ള മോഡേണ്‍ ടെക്കുകളാല്‍ മോഡല്‍ സമ്പന്നമായിരിക്കും. മെക്കാനിക്കല്‍ വശങ്ങളും സമാനമായിരിക്കുമെന്ന് വേണം പറയാന്‍. ഹൈറൈഡര്‍ 7 സീറ്റര്‍ പതിപ്പ് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിലും 1.5 ലിറ്റര്‍ സ്ര്‌ടോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലുമാവും വാങ്ങാനാവുക. 5 സീറ്റര്‍ ഹൈറൈഡറിലേത് പോലെ ടൊയോട്ടയ്ക്ക് ഹൈബ്രിഡ് എഞ്ചിനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.
പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് 102 bhp കരുത്തില്‍ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
E, S, G, V എന്നിങ്ങനെ 4 വേരിയന്റുകളിലായാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വിപണിയിലെത്തുന്നത്. ആഭ്യന്തര വിപണിയില്‍ ഈ മിഡ്-സൈസ് എസ്യുവിക്ക് 11.14 ലക്ഷം മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."