HOME
DETAILS

തോല്‍വി പഠിക്കാന്‍ ഗൃഹസന്ദര്‍ശനത്തിന് സി.പി.എം

  
സുരേഷ്  മമ്പള്ളി
June 07 2024 | 03:06 AM

CPM for home visit to study defeat

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പഠിക്കാൻ പാർട്ടി അനുഭാവികളുടെ വീടുകളിലേക്ക് സി.പി.എം. കണ്ണൂരിലെ പാർട്ടി കോട്ടകളില്‍ ഉൾപ്പെടെ സംസ്ഥാനമൊട്ടുക്ക് യു.ഡി.എഫ് നടത്തിയ മിന്നൽപ്രകടനത്തിനൊപ്പം ബി.ജെ.പി വോട്ടുകളിലുണ്ടായ കുതിപ്പുമാണ് പുനർചിന്തനത്തിന് സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ചരിത്രത്തിലില്ലാത്ത വിധം പാർട്ടി നിലംപരിശായി എന്നതു പരിശോധിക്കാൻ 16 മുതൽ അഞ്ചു ദിവസത്തെ നേതൃയോഗം സി.പി.എം വിളിച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റും നടക്കും. പിന്നാലെ കീഴ്ഘടകങ്ങളില്‍ തെരഞ്ഞെടുപ്പ് അവലോകവന കണ്‍വന്‍ഷനുകളും നടക്കും. അതിനു ശേഷമാണ് പാര്‍ട്ടി കുടുംബങ്ങളിലേക്ക് നേതാക്കളെത്തുക.

ഭരണവിരുദ്ധവികാരമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചതെന്ന് സി.പി.എമ്മിന് ബോധ്യമുണ്ട്. ഭരണത്തുടർച്ച ജനങ്ങളിൽനിന്ന് പാർട്ടിയെ അകറ്റിയതായും നേതാക്കളിൽ ചിലർ രഹസ്യമായി സമ്മതിക്കുന്നു. പെൻഷൻ കുടിശികയും കെട്ടിടനികുതിയിലെ ഭീമമായ വർധനയും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉയർന്ന ആരോപണങ്ങളും നവകേരള യാത്രയ്ക്കെതിരേ പ്രതിഷേധച്ചവരെ നേരിട്ട രീതിയും അതിനെ നിരന്തരം ന്യായീകരിച്ച മുഖ്യമന്ത്രിയുടെ ധാർഷ്ട്യവുമൊക്കെ പരാജയ കാരണങ്ങളാണ്. പാർട്ടി കുടുംബങ്ങളെ അടക്കം മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച മറ്റു ഘടകങ്ങൾ എന്തൊക്കെ എന്നതും ഗൃഹസന്ദർശനത്തിൻ്റെ ഭാഗമായി അന്വേഷിക്കും. അടുത്തവർഷം നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സർക്കാർവിരുദ്ധ മനോഭാവം പ്രകടമാവുമെന്ന ഭയമാണ് ജനങ്ങളിലേക്കിറങ്ങാൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സി.പി.എം കേന്ദ്രങ്ങളിലടക്കം സമാനമായ വോട്ടുചോര്‍ച്ചയുണ്ടായിരുന്നു. അന്നും തോല്‍വി പരിശോധിക്കാന്‍ പാർട്ടി അനുഭാവികളുടെ വീടുകളില്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഭരണനേതൃത്വത്തില്‍ മാറ്റം വേണമെന്നായിരുന്നു ഭൂരിഭാഗം അണികളും ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തുടർഭരണത്തിൽ ഇളക്കിപ്രതിഷ്ഠ നടന്നതും പുതുമുഖങ്ങളെ മന്ത്രിസഭയിലുൾപ്പെടുത്തിയതും. എന്നാൽ രൂക്ഷമായ ആരോപണങ്ങൾ നേരിട്ട മുഖ്യമന്ത്രിയെ മാറ്റാൻ മാത്രം സി.പി.എം നേതൃത്വത്തിന് ധൈര്യം വന്നില്ല.

ആഭ്യന്തരവകുപ്പിന് സ്വതന്ത്രചുമതലയുള്ള മന്ത്രി വേണമെന്ന നിർദേശവും നടപ്പായില്ല. ഈ ഭരണത്തിലും ഏറെ പഴി കേൾക്കുന്ന വകുപ്പ് ആഭ്യന്തരമാണെന്ന് ബോധ്യമായിട്ടും മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ മുഖ്യമന്ത്രിക്ക് മനസ് വന്നില്ല. വകുപ്പ് ഒഴിയണമെന്ന് അവശ്യപ്പെടാൻ സി.പി.എം നേതൃത്വത്തിനും കെൽപ്പില്ല. അതുകൊണ്ടുതന്നെ അണികളുടെ ആഗ്രഹപ്രകാരമുള്ള സമൂലമാറ്റം ഭരണത്തിലോ നേതൃത്വത്തിലോ പ്രതീക്ഷിക്കേണ്ടെന്നു തന്നെയാണ് മുൻഅനുഭവങ്ങൾ വ്യക്തമാക്കുന്നത്.

സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: കനത്ത തോല്‍വിക്ക് ശേഷമുള്ള നിര്‍ണായക സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന്. എതുനിലയില്‍ തിരുത്തല്‍ വേണമെന്ന് സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. മന്ത്രി രാധാകൃഷ്ണന്‍ എന്ന് രാജിവയ്ക്കണം, പകരം ആരെ മന്ത്രിയാക്കണം തുടങ്ങിയവയില്‍ ഇന്ന് പ്രാഥമികമായി തീരുമാനമെടുക്കും. രാജ്യസഭാ സീറ്റ് സംബന്ധിച്ച ഘടകകക്ഷി തര്‍ക്കവും ചര്‍ച്ചാ വിഷയമാകും. 

പി.എസ്. സി റാങ്ക് പട്ടികയില്‍ നിന്ന് വേഗത്തില്‍ നിയമനങ്ങള്‍ നല്‍കുക, ലൈഫ് ഭവനപദ്ധതികള്‍ വേഗത്തിലാക്കുക തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago