രോഗിയെ ക്രൂരമായി മര്‍ദിച്ചു;തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജന്റിന് സസ്പെന്ഷന്
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ സസ്പെന്‍ഡ് ചെയ്തു. അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു നിര്‍ദേശം നല്‍കിയിരുന്നു.പേരൂര്‍ക്കട മണ്ണാമൂല സ്വദേശിയായ ബി.ശ്രീകുമാറാണ് ആക്രമണത്തിന് ഇരയായത്.അപസ്മാരബാധയുമായി എത്തിയതാണ് ഇയാള്‍.
ഇത് ദൃശ്യങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കഴിഞ്ഞ മാസം 16ന് അപസ്മാരബാധയുണ്ടായ യുവാവിനെ സുഹൃത്ത് പേരൂര്‍ക്കട ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.ആശുപത്രിയില്‍ ആംബുലന്‍സില്‍ എത്തിച്ച ശേഷം യുവാവിന്റെ അമ്മയെ വിളിക്കാന്‍ സുഹൃത്ത് പോയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയും പുറത്താക്കുകയും ചെയ്തെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."