HOME
DETAILS

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 27ാം റാങ്ക്, തെരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥി; ചില്ലറക്കാരനല്ല മോദി മന്ത്രിസഭയിലെ ഡോ. ചന്ദ്രശേഖര്‍ പെമ്മസനി

  
June 10, 2024 | 5:27 AM

richest-lok-sabha-mp-teluge-desam-party-chandra-sekhar-pemmasani-oath-modi

ന്യൂഡല്‍ഹി: ഇന്നലെ അധികാരമേറ്റ മൂന്നാം മോദിമന്ത്രിസഭയിലെ ടി.ഡി.പിയിലെ ചന്ദ്രശേഖര്‍ പെമ്മസനി അത്ര ചില്ലറക്കാരനല്ല. സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം തെരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥിയാണ്. 5,700 കോടി രൂപയുടെ സ്വത്താണ് പെമ്മസനിക്കുള്ളത്. 484 കോടി രൂപയുടെ സ്വത്തുള്ള ജ്യോദിരാദിത്യസിന്ധ്യയാണ് സമ്പന്നരില്‍ രണ്ടാമന്‍. 1

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് പെമ്മസാനി വിജയിച്ച് ലോക്‌സഭയില്‍ എത്തിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കിലാരി വെങ്കട റോസയ്യയെ 3.4 ലക്ഷം വോട്ടിനാണ് അദ്ദേഹം പരായപ്പെടുത്തിയത്. 48 കാരനായ ചന്ദ്രശേഖര്‍ പെമ്മസാനി ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ആദ്യമായി സ്ഥാനാര്‍ഥിയാകുന്നത്. 

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 27ആം റാങ്ക് നേടിക്കൊണ്ട് വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന വ്യക്തിയായിരുന്നു പെമ്മസാനി. ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദവും അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള ഗീസിംഗര്‍ മെഡിക്കല്‍ സെന്ററില്‍ നിന്നും ഇന്റേണല്‍ മെഡിസിനില്‍ എം.ഡി.യും കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നത്. 

ഓണ്‍ലൈന്‍ ലേണിങ് ആപ്പായ യു വേള്‍ഡ് സ്ഥാപിച്ചതോടെയാണ് പെമ്മസാനി അതിസമ്പന്നരുടെ നിരയിലേക്ക് ഉയര്‍ന്നത്.  8 ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പത്ത് സമ്പന്ന എം.പിമാരില്‍ കേന്ദ്രമന്ത്രിയായത് പെമ്മസനിയും സിന്ധ്യയും മാത്രമാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാല പരീക്ഷയില്‍ ഗുരുതര പിഴവ്; ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും

Kerala
  •  9 days ago
No Image

ഉപഭോക്തൃ സേവനത്തിൽ വീഴ്ച; വിദേശ ബാങ്കിന് 1.82 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  9 days ago
No Image

കണ്ണൂരില്‍ കനത്ത കാറ്റും മഴയും: മരങ്ങള്‍ കടപുഴകി വീണു, ഒരാള്‍ക്ക്‌ പരുക്ക്, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Kerala
  •  9 days ago
No Image

മനംനൊന്ത് കാനറികൾ, തലതാഴ്ത്തി സൂപ്പർതാരം; 40 വർഷത്തെ നിർഭാഗ്യം ആവർത്തിച്ച രാത്രിയിൽ ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തേക്ക്!

Football
  •  9 days ago
No Image

ആഗോള ഗെയിമിംഗ് ഹബ്ബാകാൻ ദുബൈ; അന്താരാഷ്ട്ര കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി ശൈഖ് ഹംദാൻ

uae
  •  9 days ago
No Image

യുഎഇയിലെ വാടക വിപണിയിൽ മാറ്റം: അബുദബിയിലും ഷാർജയിലും വാടക നിരക്ക് കുറയുന്നു; അജ്മാനിൽ 57% വരെ കുതിച്ചുയർന്നു

uae
  •  9 days ago
No Image

കോറോഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ജൂലൈ 10ന് മന്ത്രിതല ചര്‍ച്ച; ബോര്‍ഡ് ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

Kerala
  •  9 days ago
No Image

ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 days ago
No Image

പി.എസ്.സി നിയമന തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍; ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍

Kerala
  •  9 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  9 days ago