'പ്രതിപക്ഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്; മോദിയുടെ മൂന്നാം സത്യപ്രതിജ്ഞാ ചടങ്ങ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ
ന്യൂഡല്‍ഹി: മൂന്നാമൂഴത്തിലേക്കുള്ള മോദി സര്‍ക്കാറിന്റെ ജയത്തെ അത്രയൊന്നും ആഘോഷിച്ചിട്ടില്ല അന്താരാഷ്ട്ര മാധ്യമങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മുമ്പേ ഇന്ത്യന്‍ ഗോദി മീഡിയകള്‍ ഇതേറ്റു പിടിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ഉണര്‍വ്വും ഉയര്‍ച്ചയുമാണ് അവര്‍ വാര്‍ത്തയാക്കിയത്. വെറുപ്പിന്റെ വിത്തുകളേറെ വിതറിയിട്ടും അതൊന്നും പടര്‍ന്നു പന്തലിച്ചില്ലെന്ന് മാത്രമല്ല പലയിടത്തും വളര്‍ച്ച മുരടിക്കുകയോ ചിലയിടങ്ങളിലെങ്കിലും ഉണങ്ങി നശിക്കുകയോ ചെയ്‌തെന്നുമുള്ളതായിരുന്നു അന്താരാഷ്ട്ര മാധ്യങ്ങളുടെ വാര്‍ത്ത.
മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ പ്രതിപക്ഷത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്യമായ വിലയിരുത്തലുകള്‍ നടത്താതെയുള്ള റിപ്പോര്‍ട്ടായിരുന്നു ബി.ബി.സിയുടേത്. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് വിപരീതമായി നേരിയ മാര്‍ജിനിലായിരുന്നു എന്‍ഡിഎയുടെ വിജയമെന്ന് അവര്‍ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. എടുത്ത് പറയാന്‍ ബിബിസി മറന്നില്ല.
അതേസമയം, ഡല്‍ഹിയിലെ രാഷ്ട്രീയക്കാറ്റിന് രൂപമാറ്റം എന്നായിരുന്നു ദി ന്യൂയോര്‍ക്ക് ടൈംസ് എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ റിപ്പോര്‍ട്ട് ചെയ്ത് ചെയ്തത്. മോദിക്കൊപ്പമുള്ള മന്ത്രിസഭയില്‍ സഖ്യകക്ഷികള്‍ തങ്ങളുടെ പദവിയും പ്രസക്തിയും സ്‌പോട്ട്‌ലൈറ്റുമൊക്കെ ആസ്വദിക്കുകയാണ് എന്നും പത്രം കുറിച്ചു.
നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമടങ്ങിയ ശക്തരായ നേതാക്കളില്‍ നിന്ന് എന്‍ഡിഎ നേരിട്ടേക്കാവുന്ന വെല്ലുവിളികളാണ് സത്യപ്രതിജ്ഞ റിപ്പോര്‍ട്ട് ചെയ്യവേ അല്‍ ജസീറ പ്രധാനമായും ചര്‍ച്ച ചെയ്തത്. പ്രതീക്ഷിച്ച ഭൂരിപക്ഷമില്ലാത്തത് നല്‍കുന്ന തിരിച്ചടിയും ബിജെപിയുടെ രാഷ്ട്രീയതന്ത്രങ്ങളെ സഖ്യ കക്ഷികള്‍ എത്രത്തോളം പിന്തുണക്കുമെന്നത് കണ്ടറിയേണ്ടിരിക്കുന്നു എന്നും അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു.
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ വന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നാണ് ബ്ലൂംബര്‍ഗും സഖ്യകക്ഷികളായ പ്രമുഖരെല്ലാം സുപ്രധാന ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്ന് എഎഫ്പിയും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഇന്നലെയാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. രാഷ്ട്രപതി ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. 72 അംഗ മന്ത്രിസഭയില്‍ 30 ക്യാബിനറ്റ് അംഗങ്ങളും 5 സ്വതന്ത്രരും 36 സഹമന്ത്രിമാരുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."