HOME
DETAILS

ഹാരിസ് ബീരാന്‍: മുസ് ലിം ലീഗ് നിയമപോരാട്ടങ്ങളുടെ മുഖം; ഡല്‍ഹിയില്‍ വിപുലമായ ബന്ധങ്ങള്‍

  
Web Desk
June 10 2024 | 08:06 AM

story about haris beeran-muslim league-latest

കോഴിക്കോട്: കേരളവുമായി ബന്ധപ്പെട്ട ഏത് കേസുകള്‍ സുപ്രിംകോടതിയിലെത്തുകയാണെങ്കിലും അത് 6, ധാവന്‍ദീപ്, ജന്തര്‍മന്തര്‍ റോഡ്, ന്യൂഡല്‍ഹി എന്ന വിലാസത്തിലുള്ള ഓഫീസ് വഴിയാകും കടന്നുപോയിട്ടുണ്ടാകുക. മുസ്ലിംലീഗിന്റെ പുതിയ രാജ്യസഭാസ്ഥാനാര്‍ഥി അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസ് വിലാസമാണത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി സുപ്രിംകോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരുന്ന ഹാരിസ് ബീരാന്‍, മുസ് ലിംലീഗ് നടത്തിവരികയും ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കുകയുംചെയ്ത എല്ലാ നിയമപോരാട്ടങ്ങളുടെയും മുഖംകൂടിയാണ്.

2024-06-1014:06:77.suprabhaatham-news.png

കെ.എം.സി.സി ഡല്‍ഹി ഘടകത്തിന്റെയും ഡല്‍ഹി ആസ്ഥാനമായ കേരള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെയും (കെ.എം.ഡബ്ല്യു.എ) പ്രസിഡന്റായ ഹാരിസ് ബീരാന്‍, ഡല്‍ഹി മലയാളി അസോസിയേഷന്റെയും (ഡി.എം.എ) മുഖങ്ങളിലൊരാളാണ്. പ്രളയകാലത്താകട്ടെ, കോവിഡ് മഹാമാരിസമയത്താകട്ടെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സന്നദ്ധ, സേവനപ്രവര്‍ത്തനങ്ങളിലും ഹാരിസ് ബീരാന്‍ സജീവമായുണ്ടായിരുന്നു. മഅ്ദനിയുടെ ജാമ്യം, സി.എ.എ, ഹജ്ജ് സബ്‌സീഡി, പ്രവാസി വോട്ട്, ഹാദിയ തുടങ്ങിയ രാജ്യം ശ്രദ്ധിച്ച കേസുകള്‍ക്ക് വേണ്ടിയെല്ലാം അദ്ദേഹം സുപ്രിംകോടതിയില്‍ ഹാജരായി. പ്രധാനമായും രാഷ്ട്രീയത്തിനപ്പുറം നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ചയ്ക്കുവരുന്ന വേദികൂടിയാണ് പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ. നിയമകാര്യങ്ങളില്‍ പിടിപാടുള്ള ഹാരിസ് രാജ്യസഭയിലെത്തുന്നത് ആ നിലയ്ക്കും ലീഗിന് അഭിമാനിക്കാവുന്നതാണ്.

2024-06-1014:06:72.suprabhaatham-news.png

6, ധാവന്‍ദീപ്, ജന്തര്‍മന്തര്‍ റോഡ്, ന്യൂഡല്‍ഹി എന്നത് ഹാരിസ് ബീരാന്‍ എന്ന സുപ്രിംകോടതി അഭിഭാഷകന്റെ ഓഫിസാണെന്നത് പോലെത്തന്നെ, പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ലീഗിന്റെ 'അനൗദ്യോഗിക ആസ്ഥാനം' കൂടിയാണ്. ഏഴുനിലയുള്ള ധാവന്‍ദീപിന്റെ ആറാംനിലയിലെ തന്റെ ഫ്‌ലാറ്റില്‍ ഹാരിസിന്റെ വിരുന്നിന് ആതിഥ്യമരുളാത്ത ലീഗ് നേതാവുണ്ടാകില്ല. കേരളാ ഹൗസിന് നേരെ എതിര്‍ദിശയിലുള്ള ധാവന്‍ദീപിലെ ഹാരിസിന്റെ വീട്ടിലെത്താത്ത മറ്റ് പാര്‍ട്ടികളുടെ രാഷ്ട്രീയനേതാക്കളും കുറവാണ്. 

ഹാരിസ് സുപ്രിംകോടതിയിലെത്തുമ്പോള്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്ന ഇ. അഹമ്മദ് സാഹിബാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരു. ഇ. അഹമ്മദ് വിദേശകാര്യസഹമന്ത്രിയായപ്പോള്‍ മന്ത്രാലയത്തിന്റെ കോണ്‍സലറായി ഹാരിസ് നിയമിതനായതാണ് നിയമരംഗത്ത് അദ്ദേഹത്തിന് വഴിത്തിരിവായത്. ഡല്‍ഹിയില്‍ രാഷ്ട്രീയത്തിനപ്പുറം വിപുലമായ ബന്ധങ്ങളുള്ള വ്യക്തിയായതിനാല്‍ ദേശീയരാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്ന മുസ്ലിം ലീഗിന് ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം വലിയതോതില്‍ സഹായകമാകും. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കാനെത്തുന്ന എം.എസ്.എഫിലെ സാധാരണപ്രവര്‍ത്തകര്‍ മുതല്‍ സുപ്രിംകോടതി ജഡ്ജിമാരും ഉന്നത രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹാരിസിനെ ആകര്‍ഷിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റമാണ്. സമസ്തയുടെയും പോഷക സംഘടനകളുടെയും സമ്മേളനങ്ങളിലും ഹാരിസ് പങ്കെടുക്കാറുണ്ട്.

2024-06-1014:06:83.suprabhaatham-news.png

കീഴ്‌ക്കോടതികളിലുള്‍പ്പെടെ മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട വ്യവഹാരിഹങ്ങള്‍ ഏകോപിപ്പിക്കുന്നത് ഹാരിസാണ്. മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ബീരാന്റെ മകനാണ് ഹാരിസ്. കെ.എം.സി.സി നേതാവായതിനാല്‍, മുസ് ലിംലീഗിന്റെ പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടിയുള്ള അംഗീകാരമായി ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം മാറി. ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന അഭിഭാഷകന്‍കൂടിയാണ് ഹാരിസ്. സുപ്രിംകോടതി വാര്‍ത്തകള്‍ക്ക് മിക്ക മാധ്യമപ്രവര്‍ത്തകരും ആശ്രയിക്കുന്നതും ഹാരിസ് ബീരാനെയാണ്. ഹാരിസ് ബീരാന്‍ വിജയിക്കുന്നതോടെ പി.വി. അബ്ദുല്‍വഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. ലോക്‌സഭയിലെ മൂന്നുപേരടക്കം പാര്‍ലമെന്റിലെ ലീഗ് എം.പി.മാരുടെ എണ്ണം അഞ്ചായി ഉയരുകയുംചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago