യു.എ.ഇയിലെ ദൈർഘ്യമേറിയ പകൽ 20നും 22നും
ഷാർജ: യു.എ.ഇയിൽ ഈ വർഷം ഏറ്റവും ദൈർഘ്യമേ റിയ പകൽ ജൂൺ 20, 22 തീയ തികളിൽ സംഭവിക്കും. വേന ലറുതി എന്ന രീതിയിലാണ് ഈ പ്രതിഭാസം അറിയപ്പെടു ന്നത്. നേരത്തെയുള്ള വേനലറുതിയാണ് ഇത്തവണത്തേതെന്നും ഔദ്യോഗിക വാർത്താ ഏജൻസി 'വാം' റിപ്പോർട്ടിൽ പറഞ്ഞു.
1796-ന് ശേഷമുള്ള ആദ്യ കാല വേനലറുതിയായാണ് ഇത് മിക്ക രാജ്യങ്ങളിലും അനുഭവപ്പെടുന്നത്.ഈ ആകാശ സംഭവം യു.എ .ഇയുടെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിലേക്ക് നയിക്കും. പകൽ സമയം 13 മണിക്കൂറും 48 മിനുട്ടും നീണ്ടു നിൽക്കും. ഭാവിയിലെ അധി വർഷങ്ങളിലും സോളിസ്റ്റിസ് ടൈമിങ്ങിൽ സമാനമായ വ്യതിയാനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
വേനലറുതിയിൽ സൂര്യൻ അതിന്റെ വടക്കേയറ്റത്തുള്ള ട്രോപിക് ഓഫ് കാൻസർ എന്ന സ്ഥലത്താണ് നേരിട്ട് തലയ്ക്കു മുകളിൽ നിൽക്കുന്നത്. യു.എ.ഇ യുടെ തെക്കൻ പ്രദേശങ്ങൾ പോലെ സൂര്യന് നേരിട്ട് താഴെയുള്ള പ്രദേശങ്ങളിൽ ഉച്ചയ്ക്ക് നിഴൽ ഉണ്ടാവില്ല. ഉച്ച സമയത്തെ നിഴലുകൾ അറേബ്യൻ ഉപഭൂഖണ്ഡത്തിലുടനീളം ചെറുതായിരിക്കും. ഏറ്റവും ചെറിയ നിഴൽ വടക്കൻ അർധഗോളത്തിലുടനീളം സംഭവിക്കുന്നുവെന്നും എമിറേറ്റ്സ് അസ്ട്രോണമികൽ സൊസൈറ്റി ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ സ്പേസ് ആൻഡ് അസ്ട്രോണമി സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
പകൽ സമയത്ത് താപനില 41 മുതൽ 43 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 26 മുതൽ 29 ഡി ഗ്രിസെൽഷ്യസും ആയിരിക്കും. പൊതുവെ വരണ്ട അന്തരീക്ഷത്തിൽ കാറ്റുമുണ്ടാകുമെന്ന് അൽ ജർവാൻ കൂട്ടിച്ചേർത്തു.വേനൽക്കാലത്തിന്റെ രണ്ടാം പകുതി ഓഗസ്റ്റ് 11 മുത ൽ സെപ്റ്റംബർ 23 വരെ ശരത്കാലത്തെ രാവും പകലും തുല്യ അളവിലുള്ള ദിനം വരെ നീളുന്നതാണ്. ഉയർന്ന അന്തരീക്ഷ ഈർപ്പം, സ്ഥിരമായ ഉയർന്ന താപനില എന്നിവ അന്നത്തെ പ്രത്യേകതയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."