'മക്കള്‍'രാഷ്ട്രീയത്താല്‍ സമ്പന്നമായ മൂന്നാം മോദി മന്ത്രി സഭ
ന്യൂഡല്‍ഹി: വാക്കിന് വാക്കിന് കോണ്‍ഗ്രസിന്റെ കുടുംബ, മക്കള്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ചു വളര്‍ന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ മക്കള്‍ രാഷ്ട്രീയത്തിന്റെ നീണ്ട നിര. കഴിഞ്ഞ ദിവസം മന്ത്രിമാരായി ചുമതലേറ്റ 15 പേരാണ് മക്കള്‍ രാഷ്ട്രീയത്തിന്റെ തണലില്‍ പദവികള്‍ നേടിയവരായുള്ളത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡയുടെ മകന്‍ എച്ച്. ഡി. കുമാരസ്വാമി, മുന്‍ പ്രധാനമന്ത്രി ചരണ്‍സിങിന്റെ പേരമകനും മുന്‍ കേന്ദ്രമന്ത്രി അജിത് സിങിന്റെ മകനുമായ ജയന്ത് ചൗധരി, ജനസംഘംബി.ജെ.പി നേതാവായിരുന്ന വിജയരാജ സിന്ധ്യയുടെ പേരമകനും കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനുമായ ജ്യോതിരാദിത്യ സിന്ധ്യ എന്നിങ്ങനെ നിരവധി പേരാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചിരിക്കുന്നത്.
കേന്ദ്ര മന്ത്രിയായിരുന്ന രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍, ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന കര്‍പ്പുരി താക്കൂറിന്റെ മകന്‍ രാംനാഥ് താക്കൂര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി റാവു ബിരേന്ദ്രസിങിന്റെ മകന്‍ ഇന്ദ്രജിത് സിങ്, തെലുഗുദേശം പാര്‍ട്ടി നേതാവും ദേവെഗൗഡ ഗുജ്‌റാള്‍ മന്ത്രിസഭകളിലെ അംഗവുമായിരുന്ന കെ. യേരന്‍ നായിഡുവിന്റെ മകന്‍ കെ. രാം മോഹന്‍ നായിഡു, വാജ്‌പേയി മന്ത്രിസഭാംഗമായിരുന്ന വേദ്പ്രകാശ് ഗോയലിന്റെയും മഹാരാഷ്ട്ര മുന്‍ എം .എല്‍.എ. ചന്ദ്രകാന്ദ ഗോയലിന്റെയും മകന്‍ പിയൂഷ് ഗോയല്‍, വാജ്‌പേയിക്കു കീഴില്‍ മന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകന്‍ ധര്‍മേന്ദ്ര പ്രധാന്‍, കോണ്‍ഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകന്‍ ജിതിന്‍ പ്രസാദ, ബി.എസ്.പി സ്ഥാപകാംഗവും അപ്‌നാദള്‍ പാര്‍ട്ടി സ്ഥാപകനുമായ സോനേലാല്‍ പട്ടേലിന്റെയും അപ്‌നാദള്‍ മുന്‍ അധ്യക്ഷ കൃഷ്ണ പട്ടേലിന്റെയും മകള്‍ അനുപ്രിയ പട്ടേല്‍, മഹാരാഷ്ട്രയിലെ മുതിര്‍ന്ന എന്‍.സി.പി. നേതാവ് ഏക്‌നാഥ് ഖദ്‌സെയുടെ മകന്റെ വിധവ രക്ഷാ ഖദ്‌സെ, ഉത്തര്‍പ്രദേശിലെ ഓംപ്രകാശ് പാസ്വാന്റെ മകന്‍ കമലേശ് പാസ്വാന്‍, ബംഗാള്‍ മുന്‍മന്ത്രി മഞ്ജുള്‍ കൃഷ്ണ താക്കൂറിന്റെ മകന്‍ ശാന്തനു താക്കൂര്‍, അരുണാചല്‍ പ്രദേശ് നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കര്‍ റിഞ്ചിന്‍ ഖാറുവിന്റെ മകന്‍ കിരണ്‍ റിജിജു എന്നിവരാണ് മന്ത്രിസഭയിലെ മറ്റു മക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."