HOME
DETAILS

ബിജെപിക്കെതിരെ ആര്‍എസ്എസ് മുഖപത്രം; താഴെതട്ടിലേക്കിറങ്ങിയില്ല, മോദി പ്രഭാവത്തില്‍ മതിമറന്നുവെന്ന് 'ഓര്‍ഗനൈസര്‍'

  
Web Desk
June 12 2024 | 06:06 AM

RSS mouthpiece against BJP

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. പ്രധാനമന്ത്രിയുടെ പ്രഭാവത്തെയും മറ്റുചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതിയതില്‍ പാളിച്ച പറ്റിയെന്നും ജനങ്ങളിലേക്ക് എത്തുന്നതില്‍ നേതാക്കള്‍ക്ക് വീഴ്ച്ച പറ്റിയെന്നുമാണ് ഓര്‍ഗൈനസര്‍ കുറ്റപ്പെടുത്തിയത്.

താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കുന്നില്ലെന്നും പാര്‍ട്ടിക്കായി സ്വയം സമര്‍പ്പിച്ച മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെല്‍ഫി കേന്ദ്രീകൃത ആക്ടിവിസ്റ്റുകളെ ഉയര്‍ത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളില്‍ ആരോപിക്കുന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രത്തന്‍ ശാരദ എഴുതിയ ലേഖനവും ഹേമാംഗി സിന്‍ഹ, സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനങ്ങളിലുമാണ് ബിജെപി യുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത്.

 യഥാര്‍ത്ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ ധാര്‍ഷ്ട്യം കാണിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാന്യത കാണിച്ചില്ലെന്നും കഴിഞ്ഞദിവസം ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് നാഗ്പുരില്‍ പറഞ്ഞിരുന്നു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്‍എസ്എസ് നേതാവ് രാംമാധവ് തുടങ്ങിയവര്‍ നേരത്തേ തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തി പാര്‍ട്ടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ 400 സീറ്റ് ലക്ഷ്യം വച്ചത് ബിജെപിയുടെ ലക്ഷ്യമാണെന്നോ പ്രതിപക്ഷത്തെ വെല്ലുവിളിക്കാനാണെന്നോ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞില്ല. താഴെത്തട്ടില്‍ നടത്തുന്ന കഠിനാധ്വാനത്തിലൂടെയാണ് ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരും അവരുടെലോകത്ത് അടച്ചിരുന്ന് പ്രധാനമന്ത്രിയുടെ പ്രഭാവം സൃഷ്ടിച്ച അലയൊലികള്‍ ആസ്വദിക്കുകയായിരുന്നു.

 പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് വന്‍തോതില്‍ നേതാക്കളെ അടര്‍ത്തിയെടുത്തതും തെറ്റായിയെന്നും പാര്‍ട്ടിക്കൊപ്പം കാലങ്ങളായി നില്‍ക്കുന്നവരെ പരിഗണിക്കാതെ പാര്‍ട്ടി മാറി വന്നവരെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ജനം അവരെ തിരസ്‌കരിച്ചതാണെന്നു ലേഖനം ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  15 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago