കുവൈത്ത്: അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു
കുവൈത്ത് സിറ്റി: അഹമ്മദി ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സൗദ് അല്‍ ദബ്ബൂസ് ഉത്തരവിട്ടു.
രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാ കെട്ടിടങ്ങളില്‍ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു. ഇന്ന് പുലർച്ചെ മംഗഫ് സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പ് തീപിടുത്തവുമായി ബന്ധപ്പെട്ട് ബിൽഡിംഗ് ഓണറേയും സ്ഥാപന ഉടമയെയും അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് ഉത്തരവിട്ടിരുന്നു.
കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 49 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്ത് 45പേരും ഹോസ്പിറ്റലിൽ വെച്ച് 4 പേരും മരണപെട്ടു. പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. മരണമടഞവരിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോട് കൂടിയാണ് മങ്കെഫ് ബ്ളാക്ക് നാലിലുള്ള കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."